പരപ്പനങ്ങാടി പഞ്ചായത്ത് ഓഫീസില്‍ ജനങ്ങള്‍ക്ക് ഭീഷണിയായി കാട്ടു തേനീച്ചക്കൂട്

unnamed copyപരപ്പനങ്ങാടി : പരപ്പനങ്ങാടി പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് മുന്‍വശത്തായി ഇന്ന് രാവിലെ പ്രത്യക്ഷപ്പെട്ട കാട്ട് തേനീച്ചക്കൂട് ജനങ്ങളില്‍ പരിഭ്രാന്തിയുണര്‍ത്തി. രാവിലെ പഞ്ചായത്ത് തുറക്കാനെത്തിയ ഉദേ്യാഗസ്ഥരാണ് തേനീച്ചക്കൂട് ആദ്യം കണ്ടത്. വലുപ്പക്കൂടുതലുള്ള ഈ തേനീച്ച കാട്ടു തേനീച്ചയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഈ തേനീച്ചകള്‍ ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ലെങ്കിലും ദൈനംദിനം നൂറ് കണക്കിന് ആളുകള്‍ വന്നുപോയികൊണ്ടിരിക്കുന്ന പഞ്ചായത്ത് കെട്ടിടത്തിന്റെ മുന്‍വശത്തായി രൂപ്പെട്ടിട്ടുള്ള ഈ തേനീച്ചക്കൂട് ആളുകളെ ഭയപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ ഇതിന് ചുറ്റുവട്ടത്തായി നിരവധി കച്ചവടസ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. ഇത് കൊണ്ടു തന്നെ വളരെ ഭയത്തോടെയാണ് നാട്ടുകാരും ഉദേ്യാഗസ്ഥരും ഇതിനടുത്തുകൂടെ സഞ്ചരിക്കുന്നത്.

അതെസമയം ഇന്ന് രാത്രിയോടെ തന്നെ ഈ തേനീച്ചക്കൂട് പൊളിച്ച് നീക്കാന്‍ പ്രാവീണ്യമുള്ള ആളുകളെ കൊണ്ട് വരാനുള്ള ആലോചനയിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു പറഞ്ഞു.

 

ഫോട്ടോ;ഇഖ്ബാല്‍ മലയില്‍