പരപ്പനങ്ങാടി പാലത്തിങ്ങലില്‍ പുഴ കരകവിഞ്ഞു

പരപ്പനങ്ങാടി:  കടലുണ്ടിപ്പുഴ പരപ്പനങ്ങാടി പാലത്തിങ്ങലില്‍ കരകവിഞ്ഞൊഴുകുന്നു. പാലത്തിങ്ങലിന് പടിഞ്ഞാറുവശം റോഡില്‍ കരങ്കല്ലത്താണി, പല്ലവിതിയ്യേറ്റര്‍ എന്നിവടങ്ങളിലേക്ക് പുഴയില്‍ നിന്ന് വെള്ളം വലിയനിലയില്‍ വരുന്നുണ്ട്.

രാത്രി പതിനൊന്നരയോടെയാണ് വെള്ളം കയറിത്തുടങ്ങിയത്.

ഇതുവഴിയുള്ള ഗതാഗതം അപകടകരമാണ്.ഇതുവഴിയുള്ള ഗതാഗതം അപകടകരമാണ്. ചെറുവാഹനങ്ങള്‍ ഇതുവഴി വരുന്നത് നാട്ടുകാരും ട്രോമാകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് തടയുന്നുണ്ട്. ആംബുലന്‍സുകളും സര്‍ക്കാര്‍ ഔദ്യോഗിക വാഹനങ്ങളും വാഹനങ്ങളും കടത്തിവിടുന്നുണ്ട്
.
ഈ മേഖലയില്‍ നിന്നും പരമാവധി ആളുകളെ ഒഴിപ്പിച്ചുകഴിഞ്ഞു. പലവീടുകളിലും ആളുകള്‍ മുകളിലെ നിലയിലേക്കും മാറിത്താമസിക്കുന്നുണ്ട്.

പാലത്തിങ്ങല്‍ മദ്രസയില്‍ ദുരിതാശ്വാസക്യാമ്പ് ആരംഭിച്ചുകഴിഞ്ഞു. അങ്ങാടിക്ക് പിറകിലുള്ള വീടുകളിലെല്ലാം വെള്ളം കയറിക്കഴിഞ്ഞിട്ടുണ്ട്.

പാലത്തിങ്ങല്‍ പള്ളിപ്പടിയിലും വെള്ളം കയറിയിട്ടുണ്ട്്

Related Articles