ആശ്രിതര്‍ക്കൊരു കൈത്താങ്ങായ് നഴ്‌സറി നഗര്‍ കൂട്ടായ്മ

പരപ്പനങ്ങാടി: ആശ്രിതര്‍ക്കൊരു കൈത്താങ്ങ് കാരുണ്യ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. ചിറമംഗലം അറ്റത്തങ്ങാടിയില്‍ നഴ്‌സറി നഗര്‍ ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ ഉദ്ഘാടനം ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് ആകാശത്തിലേക്ക് വര്‍ണബലൂണുകള്‍ പറത്തിക്കൊണ്ട് നിര്‍വ്വഹിച്ചു.

ചടങ്ങില്‍ കൗണ്‍സിലര്‍ എന്‍ പി ഹംസക്കോയ, നവാസ് കൂരിയാട്, അമീര്‍ പി കെ, റഫീഖ്.സി, കോയക്കുട്ടി ഹാജി, നഫീസ തുടങ്ങിയവര്‍ സംബന്ധിച്ചു.