Section

malabari-logo-mobile

നോട്ടുകള്‍ മരവിപ്പിക്കല്‍ മത്സ്യ മേഖലയും പ്രതിസന്ധിയില്‍

HIGHLIGHTS : പരപ്പനങ്ങാടി:നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് മത്സ്യ വിപണന മേഖലയും നിശ്ചലമായി. മത്സ്യവ്യാപാരികള്‍ക്ക്‌ പുതിയനോട്ടുകള്‍ നല്‍കി മത്സ്യംവാങ്ങാന...

parappananagadi-sea-copyപരപ്പനങ്ങാടി:നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് മത്സ്യ വിപണന മേഖലയും നിശ്ചലമായി. മത്സ്യവ്യാപാരികള്‍ക്ക്‌
പുതിയനോട്ടുകള്‍ നല്‍കി മത്സ്യംവാങ്ങാന്‍ കഴിയുകയില്ലെന്നറിയിച്ചതിനെ തുടര്‍ന്നാണ്‌ ഇന്നലെ കോഴിക്കോട്,മലപ്പുറം ജില്ലകളില്‍  മത്സ്യബന്ധനത്തിന്  പോകാതിരുന്നത്. മത്സ്യം കയറ്റി അയക്കുന്ന വ്യാപാരികള്‍ക്ക് മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്ന് പഴയനോട്ടുകളാണ് ലഭിക്കുന്നത്. ഇതുമാറിക്കിട്ടാനുള്ള പ്രയാസവും അധിക മത്സ്യ വ്യാപാരികള്‍ക്കും ബാങ്ക് അക്കൌണ്ടുകള്‍ ഇല്ലാത്തതുമാണ് ഈരംഗത്തും അരക്ഷിതാവസ്ഥ സൃഷ്ട്ടിച്ചത്.

മലപ്പുറം,കോഴിക്കോട്ജില്ലകളില്‍നിന്നായി പ്രതിദിനം ലക്ഷങ്ങളുടെ മത്സ്യമാണ് കയറ്റി അയക്കുന്നത്. ഈ രംഗത്തെ ഐസ് ഫാക്ടറികളും ചരക്കു ലോറികളുംകടലോരത്തെ വ്യാപാര സ്ഥാപനങ്ങളും നിശ്ചലമായിരിക്കയാണ്. മത്സ്യ ബന്ധനം നിലച്ചതോടെ വഴിയോര കച്ചവടക്കാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും പണിയില്ലാതായി. വിവിധ പ്രദേശങ്ങളില്‍ നിന്ന്മാര്‍ക്കറ്റുകളില്‍ എത്തിയ മീനിനു ഇന്നലെ പൊള്ളുന്ന വിലയാണ് നല്‍കേണ്ടിവന്നത്. ഹര്‍ത്താല്പ്ര തീതിയിലാണ് ജില്ലയുടെ തീരം

sameeksha-malabarinews

നോട്ടുകള്‍ മരവിപ്പിച്ചതുമായി ബന്ധ പ്പെട്ടുണ്ടായ പ്രതിസന്ധി ദിവസങ്ങള്‍ കഴിയുന്തോറും കൂടുതല്‍ രൂക്ഷമാകുകയും പുതിയ മേഖലകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുകയാണ്

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!