ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പെ പ്രചരണം തുടങ്ങി നിയാസ്

By ഹംസ കടവത്ത്‌ |Story dated:Friday March 25th, 2016,10 20:am
sameeksha sameeksha

niyas copy പരപ്പനങ്ങാടി: തിരൂരങ്ങാടി യിൽ  യു ഡി എഫ് സ്ഥാനാർത്ഥി  പി.കെ അബ്ദുറബ്ബിനെറ തെരഞ്ഞെടുപ്പ് പ്രചരണം ഏറെ മുന്നോട്ടു പോയി കൊണ്ടിരിക്കെ ഇടത് പിന്തുണയുള്ള നിയുക്ത സ്വതന്ത്ര സ്ഥാനാർത്ഥി  നിയാസ് പുളിക്കലകത്തും വോട്ടു പിടുത്തം തുടങ്ങി. പരപ്പനങ്ങാടി തീര പ്രദേശങ്ങളിൽ നിന്നാണ് പ്രചരണം തുടങ്ങിയത്.   ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തു നിൽക്കാതെയാണ്  നിയാസ് പ്രാദേശിക ഇടതുപക്ഷ പ്രവർത്തകരുടെയും മറ്റു പാർട്ടിയിലെ സഹകാരികളുടെയും പിന്തുണയോടെ .പ്രചരണം തുടങ്ങിയത്.

ഫിഷിംഗ്‌ ഹാര്‍ബര്‍, സര്‍ക്കാര്‍ ആശുപത്രിയുടെ ശോചനീയാവസ്ഥ, തീരദേശത്തെ ശുദ്ധജല ക്ഷാമം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് നിയാസ് പുളിക്കലകത്ത് തീരദേശത്ത് പ്രചാരണം തുടങ്ങിയത്.