വീടിന് നേരെ കരി ഓയിൽ പ്രയോഗം പത്ര ഏജൻസി പ്രതിഷേധിച്ചു

പരപ്പനങ്ങാടി :പരപ്പനങ്ങാടിയിലെ ജന്മഭൂമി ഏജന്റും  എല്ലാ പത്രങ്ങളുടെയും വിതരണക്കാരനുമായ ചിറമംഗലം പൂരപ്പുഴ കാട്ടിൽ ഉണ്ണികൃഷ്ണന്റെവീടിന് മേൽ കരി ഓയിൽ ഒഴിച്ചും കിണറ്റിൽ ബാർബർ ഷോപ്പിൽ നിന്നുളള മുടികളും മറ്റും കൊണ്ടിട്ട് നശിപ്പിച്ചതിലും  പരപ്പനങ്ങാടി പത്ര ഏജന്റ്സ്  അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു .

കാട്ടുങ്ങൽ മുഹമ്മദ്കുട്ടി അധ്യക്ഷനായി .ശംസുദ്ധീൻ ഉള്ളണം ,കുഞ്ഞിമോൻ പരപ്പനങ്ങാടി ,സജിത്ത് ,മോഹനൻ പുത്തൻപീടിക ,നദീർ പരപ്പനങ്ങാടി,ഇ കെ ബഷീർ ,സൈതലവി പുത്തരിക്കൽ ,സുബൈർ പാലത്തിങ്ങൽ ,റിയാസ് കൊട്ടന്തല ,പി പി നൗഷാദ് ,സി പി സുബൈർ മാസ്റ്റർ ,സമീർ പുത്തരിക്കൽ തുടങ്ങിയവര്‍ സംസാരിച്ചു.

പരപ്പനങ്ങാടിയില്‍ വീടിനുമേല്‍ കരിഓയില്‍ ഒഴിച്ചും കിണറ്റില്‍ ബാര്‍ബര്‍ ഷോപ്പിലെ മുടികൊണ്ടിട്ടും നശിപ്പിച്ചു