പരപ്പനങ്ങാടിയില്‍ ക്ഷേത്രക്കുളത്തില്‍ ദുരൂഹസാഹചര്യത്തില്‍ ബൈക്ക് കണ്ടെത്തി

പരപ്പനങ്ങാടി: പരപ്പനങ്ങാടി നെടുവ പിഷാരിക്കല്‍ മൂകാംബിക ക്ഷേത്രകുളത്തില്‍ ദുരൂഹസാഹചര്യത്തില്‍ ബൈക്ക് കണ്ടെത്തി. ഇന്ന് രാവിലെ ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനായി എത്തിയവരാണ് ബൈക്ക് കണ്ടത്. കുളപ്പടവിലെ ഏറ്റവും തഴത്തെ പടവിലാണ് ബൈക്ക് തലകീഴായി കിടക്കുന്നത്. ബൈക്കിലെ എണ്ണവെള്ളത്തില്‍ കലര്‍ന്ന നിലയിലാണുള്ളത്. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ഡീസല്‍ ബുള്ളറ്റാണിത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.