പരപ്പനങ്ങാടി സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മുലം മരിച്ചു

പരപ്പനങ്ങാടി:വാണിയംപറമ്പത്ത് കോണിയത്ത് ഷെരീഫ്(31)ദുബൈയിലെ ജോലി സ്ഥലത്ത് ഹൃദയാഘാതംമൂലം നിര്യാതനായി.

മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. പരേതനായ വാണിയം പറമ്പത്ത് കുഞ്ഞിമുഹമ്മദിന്റെയും ബിയ്യുമ്മയുടെയും മകനാണ് ഷെരീഫ്. മൃതദേഹം രാവിലെ പത്ത് മണിയോടെ പരപ്പനങ്ങാടി ചാപ്പപ്പടിയിലെ പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

ബംഗളുരു സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി പരപ്പന ജയിലില്‍ കഴിയുന്ന സക്കരിയയുടെ സഹോദരനാണ് മരിച്ച ഷെരീഫ്. ഷെരീഫിന്റെ വിവാഹത്തിനാണ് സക്കരിയക്ക് ആദ്യമായി പരോള്‍ ലഭിച്ചത്.

ഭാര്യ:ജുമാന.സഹോദരങ്ങള്‍:സിറാജ്(ഖത്തര്‍)  സക്കരിയ,ബുഷറ