പരപ്പനങ്ങാടി സ്വദേശി അബുദാബിയിൽ മരണപെട്ടു 

പരപ്പനങ്ങാടി :ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ കൊറയന്റെ പുരക്കൽ ചെറിയബാവ യുടെ മകൻ ഷംസുദ്ദീൻ (46)അബുദാബിയിൽ വെച്ചു മരണപെട്ടു .വർഷങ്ങളായി അബുദാബിയിലുള്ള ഷംസുദ്ദീൻ അടുത്ത മാസം നാട്ടിൽ വരാനിരിക്കുകയായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമികവിവരം
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു

നാട്ടില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സജീവപ്രവര്‍ത്തകനായിരുന്നു

ഭാര്യ ഷഹർ ബാൻ ,മകൾ ഷംഷീറ .മാതാവ് നഫീസ ,സഹോദരൻ ഫൈസൽ ,സുബൈദ ,ആത്തിക്ക ,താഹിറ (സഹോദരിമാർ )

Related Articles