Section

malabari-logo-mobile

രാജ്യം മനുഷ്യാവകാശ ലംഘനങ്ങളുടെ നാടായി മാറി:സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ

HIGHLIGHTS : പരപ്പനങ്ങാടി : മനുഷ്യാവകാശ ലംഘനങ്ങളുടെ നാടായി നമ്മുടെ നാട് മാറിയെന്ന് കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. 'നന്മ മരിക്കരുത് നമുക്ക് ജ...

പരപ്പനങ്ങാടി  :   മനുഷ്യാവകാശ ലംഘനങ്ങളുടെ നാടായി നമ്മുടെ നാട് മാറിയെന്ന് കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ‘നന്മ മരിക്കരുത് നമുക്ക് ജീവിക്കണം’ എന്ന പ്രമേയത്തിൽ പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്‌സിന്റെ 5 ാമത് സംസ്ഥാന സമ്മേളനം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കർ.

ജീവിതത്തിന്റെ സമഗ്രമായ സ്വാതന്ത്ര്യമാണ് മനുഷ്യാവകാശം. വോട്ടവകാശം വിനിയോഗിക്കുന്നത് മാത്രമല്ല ജനാധിപത്യം. ജനാധിപത്യത്തിന്റെ എല്ലാ മൂല്യങ്ങളും അതിന്റെ ഭാഗമാകണമെന്നും പി. ശ്രീരാമകൃഷ്ണൻ  പറഞ്ഞു.  പല മനുഷ്യാവകാശലംഘനങ്ങളും തിരിച്ചറിയപ്പെടുന്നില്ലെന്നും നോട്ടുമാറ്റത്തിന്റെ ഉദ്ദേശം എന്തുതന്നെയായാലും അതിലും അവകാശ ലംഘനം നടന്നിട്ടുണ്ട്. നോട്ടുനിരോധനം പ്രഖ്യാപിക്കുമ്പോൾ കയ്യിലുളള നോട്ടിന്റെ മൂല്യം ലഭിക്കാൻ പൗരന് അവകാശമുണ്ട്. അത് ലംഘിക്കപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

sameeksha-malabarinews

ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് എസ്.എസ്.മനോജ് അധ്യക്ഷനായി. നാഷണൽ പ്രസിഡന്റ് അഡ്വ.പ്രകാശ് പി തോമസ്, നാഷണൽ സെക്രട്ടറി ഉജൈ സെൻഗുപ്ത, വിനോദ് സെബാസ്റ്റ്യൻ, പ്രദീപൻ മേലോത്ത്, ഡോ.ഷിബി.പി. വർഗീസ്, ശശി കുമാർ കാളികാവ്, നഗരസഭാ കൗൺസിലർമാരായ ദേവൻ ആലുങ്ങൽ, അഷ്‌റഫ് ഷിഫ, നൗഫൽ ഇല്ലിയൻ, മനാഫ് താനൂർ, അഷ്‌റഫ് തെന്നല, എ.പി. അബ്ദുൾസമദ്, ഷറഫു മാപ്പുറം, കെ.പി. ഷാജഹാൻ, തുടങ്ങിയവർ പ്രസംഗിച്ചു.വൈകീട്ട് നടന്ന സമാപന സമ്മേളനം എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഐ പി എസ് ഉദ്ഘാടനം ചെയ്തു.

നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് സംസ്ഥാന സമ്മേളനം പരപ്പനങ്ങാടിയില്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!