Section

malabari-logo-mobile

കയ്യേറ്റമൊഴിപ്പിക്കാതെ റോഡ് നിര്‍മ്മാണം: പരപ്പനങ്ങാടിയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ റോഡ് പണി തടഞ്ഞു

HIGHLIGHTS : പരപ്പനങ്ങാടി: നഗരത്തില്‍ റോഡിന്റെ ഇരുവശത്തുമുള്ള വ്യാപകമായ കയ്യേറ്റങ്ങള്‍ ഒഴുപ്പിക്കാതെയുള്ള റോഡ് നിര്‍മ്മാണം സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതേ തു...

പരപ്പനങ്ങാടി: നഗരത്തില്‍ റോഡിന്റെ ഇരുവശത്തുമുള്ള വ്യാപകമായ കയ്യേറ്റങ്ങള്‍ ഒഴുപ്പിക്കാതെയുള്ള റോഡ് നിര്‍മ്മാണം സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് പരപ്പനങ്ങാടി പയിനങ്ങല്‍ ജംങ്ഷനില്‍ നടന്നുവന്ന നാടുകാണി പരപ്പനങ്ങാടി റോഡിന്റെ നവീകരണ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

പരപ്പനങ്ങാടി നഗരത്തില്‍ നഗരസഭ മുതല്‍ അഞ്ചപ്പുര വരയെുള്ള ഒരു കിലോമീറ്റര്‍ റോഡ് നവീകരണമാണ് തര്‍ക്കത്തില്‍ നില്‍ക്കുന്നത്. ചിറമംഗലം മുതല്‍ റെയില്‍വേസ്‌റ്റേഷന്‍ വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരം കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച ശേഷം ഡ്രൈനേജ് നിര്‍മ്മിച്ചാണ് കരാറുകാരായ യുഎല്‍സിസി റോഡുപണി നടത്തിയത്.

sameeksha-malabarinews

ഇതിനിടെ അഞ്ചപ്പുര അടങ്ങിയ നഗരമധ്യത്തില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാതെ നിലവിലെ റോഡ് തന്നെ നവീകരിക്കാന്‍ പിഡബ്ല്യുഡിയും കരാറുകാരും മുതിര്‍ന്നപ്പോള്‍ നാട്ടുകാരും മുനിസിപ്പാലിറ്റിയും രാഷ്ട്രീയപാര്‍ട്ടിപ്രവര്‍ത്തകരും ഇതിനെതിരെ രംഗത്തുവന്നു. ഇതേ തുടര്‍ന്ന് അളവ് നടത്തി കയ്യേറ്റങ്ങള്‍ ഉണ്ടെങ്ങില്‍ അവ കണ്ടെത്തുകയും കയ്യേറ്റങ്ങള്‍ ഇല്ലെങ്ങില്‍ അത് ജനങ്ങളെ ബോധ്യപ്പെടുത്തി 12 മീറ്റര്‍ റോഡിനാവിശ്യമായ ഭൂമി കണ്ടെത്തി അക്വയര്‍ ചെയ്യണമെന്നും നഗരസഭ കളക്ടറോട് ആവിശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

ഇതിനിടെ ഈ സ്ഥലത്ത് റോഡ് പാടെ തകര്‍ന്ന പൊടിശല്യം രൂക്ഷമാകുകയും വ്യാപാരികള്‍ അടിയന്തരമായി റോഡ് പണി പൂര്‍ത്തിയാക്കണമെന്ന് ആവിശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഒക്ടോബര്‍ മൂന്നിന് ഇവര്‍ ഇതേ ആവിശ്യം ഉന്നയിച്ച് പൊതുമരാമത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ തിരുമാനമെടുക്കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് ഇന്ന് തര്‍ക്കമുള്ള പയിനിങ്ങല്‍ ജംങ്ഷനില്‍ റോഡ് പണി തുടങ്ങിയത് . ഇതാണ് സിപിഐം പ്രവര്‍ത്തകര്‍ തടഞ്ഞത്. സര്‍ക്കാര്‍ ഭുമി എത്രയാണെങ്ങിലും അത് അളന്ന്കണക്കാക്കി കയ്യേറ്റമൊഴിപ്പിച്ച് ഏറ്റെടുത്ത ശേഷം പണിതുടങ്ങാമെന്നുമാണ് തങ്ങളുടെ നിലപാടെന്ന് ഇവര്‍ വ്യക്തമാക്കി. അതിനായി സര്‍വ്വേ നടപടികള്‍ മുനിസിപ്പാലിറ്റി മുന്‍കൈയെടുത്ത് എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കണമെന്നും ഇവര്‍
ആവിശ്യപ്പെട്ടു. അതുവരെ തര്‍ക്കമില്ലാത്ത സ്ഥലത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തട്ടെയെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു.

നഗരസഭ തീരുമാനത്തെ മറികടന്നുകൊണ്ട് സ്ഥലം എംഎല്‍എ ഉദ്യോഗസ്ഥരെ വീട്ടില്‍ വിളിച്ചുവരുത്തി കയ്യേറ്റങ്ങള്‍ ഒഴുപ്പിക്കാതെ റോഡുപണി തുടരാന്‍ ആവശ്യപ്പെട്ടുവെന്നും അത് അംഗീകരിക്കാനാകില്ലെന്നും സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു.

സമരത്തിന് സിപിഐഎം ഏരിയാകമ്മറ്റിയംഗം ടി കാര്‍ത്തികേയന്‍, ടി കാര്‍ത്തികേയന്‍, അഡ്വ. സുല്‍ഫീക്കര്‍ നഗരസഭാ കൗണ്‍സിലര്‍മാരായ ദേവന്‍ ആലുങ്ങല്‍ കെപിഎം കോയ, എന്നിവര്‍ നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!