പരപ്പനങ്ങാടിയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക്

cpim rally in parappanangadiപരപ്പനങ്ങാടി :പരപ്പനങ്ങാടി കടലോരമേഖലയില്‍ മുസ്ലീംലീഗില്‍ നിന്ന് കൂട്ടരാജി. ഒട്ടുമ്മല്‍ ചാപ്പപ്പടി മേഖലിയില്‍ നിന്നാണ് 37ഓളം മുസ്ലീം ലീഗ് പ്രവര്‍ത്തകരും അവരുടെ കുടുംബങ്ങളും ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരിക്കുന്നത്. ഇന്ന് പരപ്പനങ്ങാടി ചാപ്പപടിയില്‍ നടന്ന പൊതുയോഗത്തില്‍ ഈ പ്രവര്‍ത്തകര്‍ക്ക് സിപിഎം സ്വീകരണം നല്‍കി. സ്വീകരണ പൊതുയോഗം സിപിഐഎം ജില്ലാസക്രട്ടിറയേറ്റംഗം കൂട്ടായി ബഷീര്‍ ഉദ്ഘാടനം ചെയ്തു, അഡ്വ പിപി ബഷീര്‍ തുടിശ്ശേരി കാര്‍ത്തികേയന്‍ എന്നിവര്‍ സംസാരിച്ചു.

പരപ്പനങ്ങാടിയിലെ ചാപ്പപ്പടി, ഒട്ടുമ്മല്‍ മേഖല മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രങ്ങളാണ്. തീരദേശമേഖലയില്‍ ഹാര്‍ബര്‍ വിഷയവുമായി ബന്ധപ്പെട്ടും, പരപ്പനങ്ങടി പോലീസ് എടുത്ത ചില കേസുകള്‍ കള്ളക്കേസാണെന്നും അതില്‍ ഉള്‍പ്പെട്ട തങ്ങളുടെ പ്രവര്‍ത്തകരെ നേതൃത്വം സഹായിച്ചില്ലെന്നെതും ലീഗ് അണികള്‍ക്കിടയില്‍ കടുത്ത അതൃപ്്തിയുണ്ടാക്കിയിരുന്നു. ഇതാണ് ഇപ്പോഴത്തെ കൂട്ടരാജിയിലെത്തിച്ചിരിക്കുന്നത്.