പരപ്പനങ്ങാടിയില്‍ ലീഗിലെ ചേരിപ്പോരുമൂലം കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്ന സമ്മേളനം വേണ്ടെന്ന് വെച്ചു

ഫയല്‍ ഫോട്ടോ
ഫയല്‍ ഫോട്ടോ

പരപ്പനങ്ങാടി :പരപ്പനങ്ങാടിയില്‍ മുസ്ലീംലീഗിനെ ചേരിപ്പോര്‍ രൂക്ഷമാകുന്നു.വിഭാഗീയത സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ വെള്ളിയാഴ്ച ചാപ്പപ്പടിയില്‍ നടത്താനിരുന്നു പൊതുസമ്മേളനം ഒഴിവാക്കി.

ഹാര്‍ബര്‍ വിഷയവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കങ്ങളാണ് പരപ്പനങ്ങാടിയിലെ മുസ്ലീംലീഗിന്റെ ശക്തികേന്ദ്രമായ ചാപ്പപ്പടിയില്‍ ലീഗിലെ ഉന്നത നേതാക്കളായ കുഞ്ഞാലികുട്ടി, ഇടി മുഹമ്മദ്ബഷീര്‍ , അബ്ദുറബ്ബ് തുടങ്ങിയവര്‍ വരെ പങ്കെടുക്കുന്ന പരിപാടി ഒഴിവാക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുന്നത്.

ഹാര്‍ബര്‍നിര്‍മാണത്തിന്റെ പ്രാരംഭ പ്രവൃത്തിയായ പൈലിങ്ങ് അങ്ങാടികടപ്പുറത്ത തുടങ്ങിയപ്പോള്‍ തന്നെ ചാപ്പപ്പടിയില്‍ പ്രശനങ്ങള്‍ ആരംഭിച്ചിരുന്നു.ഇതേ തുടര്‍ന്ന് ചിറമംഗലത്ത് നടന്ന മുസ്ലീംലീഗിന്റെ പഠനക്യാമ്പ് തീരദേശത്തെ ലീഗ് പ്രവര്‍ത്തകര്‍ കയ്യേറുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രി കുഞ്ഞാലികുട്ടി കോട്ടക്കലില്‍ വച്ച് തീരദേശത്തെ നേതാക്കളുമായി ചര്‍ച്ച നടത്തുകയും ഹാര്‍ബറിന്റെ കാര്യത്തില്‍ ചാപ്പപ്പടിയിലേക്ക് കുറച്ച് നീക്കുന്നകാര്യം പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന പ്രശനങ്ങള്‍ക്ക് താത്കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളി്ല്‍ നിന്ന് 30ഓളം ലീഗിന്റെ പ്രവര്‍ത്തകരും അനുഭാവികളും രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇവര്‍ക്ക് ചാപ്പപ്പടിയില്‍ സിപിഎം സ്വീകരണപൊതുയോഗവും സംഘടിപ്പിച്ചിരുന്നു.
ഇതിന് ബദലായാണ് മുസ്ലീംലീഗ് ചാപ്പപ്പടിയില്‍ പൊതുയോഗം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ പൊതുയോഗത്തില്‍ മുസ്ലീംലീഗിന്റെ പ്രാദേശികനേതാവും മത്സ്യതൊഴിലാളിക്ഷേമനിധിബോര്‍ഡ് ചെയര്‍മാനുമായ ഉമ്മര്‍ ഒട്ടുമ്മലിനെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കും ഉടലെടുത്തത്. ഇതോടെ ഉമ്മര്‍ ഒട്ടുമ്മല്ലിനെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തെത്തി. ഇവരെ അനുനയിപ്പിച്ച് സമ്മേളനം നടത്താന്‍ ലീഗ് പഞ്ചായത്ത് നേതൃത്വം പരമാവധി ശ്രമച്ചെങ്ങിലും വിജയിച്ചില്ല. സമ്മേളനത്തിന്റെ നടത്തിപ്പ് നോട്ടീസില്‍ ഉമ്മറിനെ വെറും ആശംസപ്രാസംഗികനാക്കിയതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം രംഗത്തുവരികയായിരുന്നു ഇതോടെ പ്രശ്‌നം വീണ്ടും രൂക്ഷമായവുകയായിരുന്നു.

ലോകസഭാ തെരെഞ്ഞുടപ്പ് ആസന്നമായ ഘട്ടത്തില്‍ മുമ്പെങ്ങുമില്ലാത്ത രീതിയില്‍ മുസ്ലീംലീഗില്‍ ചേരിപ്പോര് രൂക്ഷമായിരിക്കുന്നത് നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.