Section

malabari-logo-mobile

പൊമ്പിളൈ പോരിനൊരുങ്ങി പരപ്പനങ്ങാടി ചാപ്പപ്പടി ഡിവിഷന്‍

HIGHLIGHTS : മത്സരരംഗത്ത് രണ്ട് മുസ്ലീംലീഗ് പഞ്ചായത്തംഗങ്ങള്‍ നേര്‍ക്കുനേര്‍ പരപ്പനങ്ങാടി: പരപ്പനങ്ങാടി ചാപ്പപ്പടി 36ാം ഡിവിഷനിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പോര...

മത്സരരംഗത്ത് രണ്ട് മുസ്ലീംലീഗ് പഞ്ചായത്തംഗങ്ങള്‍ നേര്‍ക്കുനേര്‍

parappanangadi mumicipalityപരപ്പനങ്ങാടി:  പരപ്പനങ്ങാടി ചാപ്പപ്പടി 36ാം ഡിവിഷനിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പോരിന് പെശൗര്യം.കുറച്ച് കുടതലാണ്. നിരവധി സവിശേഷതകള്‍ നിറഞ്ഞതാണ് ഇവിടുത്തെ മത്സരം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായെത്തു പഞ്ചാര സക്കീനകോയയും ജനകീയവികസനമുണി സ്ഥാനാര്‍ത്ഥി കെപി ഷൗക്കത്തുീസയും കഴിഞ്ഞ പഞ്ചായത്ത് തിരെഞ്ഞെടുപ്പില്‍ കോണി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച നിലവിലെ പരപ്പനങ്ങാടി പഞ്ചായത്ത് അംഗങ്ങളാണ്.

sameeksha-malabarinews

രണ്ടു തവണ പഞ്ചായത്തംഗവും ഒരു തവണ ബ്ലോക്ക് പഞ്ചായത്തംഗവുമായ ഷൗക്കത്തുീസ മുസ്ലീം ലീഗില്‍ നിന്ന് രാജിവെച്ചാണ് ജനകീയമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ഇരുപത് വര്‍ഷത്തോളമായി സിഡിഎസ് നേതൃത്വത്തിലുള്ള അനുഭവസമ്പത്തും ഷൗക്കത്തുന്നീസക്ക് തുണയാകുന്നു. തീരദേശമേഖലയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇത്തവണ താന്‍ ജനകീയ വികസനമുന്നണിസ്ഥാനാര്‍ത്ഥിയായി മത്സരിക്കുതെന്ന് ഷൗക്കത്തുീസ മലബാറിന്യൂസിനോട് പറഞ്ഞു. കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാകാത്തതും പൊട്ടിപ്പൊളിഞ്ഞ റോഡുകളും ചാപ്പപ്പടി മേഖലയിലെ വികസനമില്ലായ്മയും തെരഞ്ഞടുപ്പില്‍ ചര്‍ച്ചചെയ്യപ്പെടുമെന്നും അവര്‍ പറഞ്ഞു

നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടിപ്പിലാക്കിയിട്ടുള്ള മേഖലയാണ് ചാപ്പപ്പടിയെന്നും ഇനിയും കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും രണ്ട് തവണ ഈ മേഖലയില്‍ നിന്ന് ജയിച്ചകയറിയ നിലവിലെ പഞ്ചായത്തംഗമായ പഞ്ചാര സക്കീന കോയ മലബാറിന്യുസിനോട് പറഞ്ഞു. ഫിഷറീസ് ഹാര്‍ബര്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുമെന് സക്കീനക്കോയ സമ്മതിച്ചു.

ഹാര്‍ബര്‍ വിഷയം ഏറെ ചര്‍ച്ചചെയ്യപ്പെടുന്നു ഡിവിഷനുകളിലൊാണ് ചാപ്പപ്പടി. ഈ വിഷയത്തില്‍ മുസ്ലീംലീഗിനകത്തുള്ള ഉരുള്‍്‌പൊട്ടലില്‍ തെയാണ് ജനകീയവികസനമുന്നണിയുടെ കണ്ണ്. ഈ നഗരസഭയിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊാണ് ചാപ്പപ്പടി ഡിവിഷനിലേത്. അടിയൊഴുക്കുകളും പ്രാദേശിക തെരഞ്ഞുപ്പുകളിലെ കണക്കിന്റെ രാഷ്ട്രീയവും ഫലം നിര്‍ണ്ണയക്കുമ്പോള്‍ ഇരുമുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!