നഗരമാകെ മാലിന്യകുമ്പാരം: പരപ്പനങ്ങാടി പകര്‍ച്ചവ്യാധികളുടെ പിടിയിലേക്കോ?

Story dated:Sunday July 24th, 2016,06 08:pm
sameeksha sameeksha


085ad606-543b-42d6-83aa-0f8720a54145പരപ്പനങ്ങാടി : മഴ കനത്ത്‌ രണ്ട്‌ മാസമായി്‌ട്ടും പരപ്പനങ്ങാടി നഗരത്തിലും പരിസരപ്രദേശങ്ങളിലും അടിഞ്ഞുകുടിയ മാലിന്യം നീക്കം ചെയ്യാത്തത്‌ പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന്‌ പിടിക്കാന്‍ ഇടയാക്കുമെന്ന്‌ റിപ്പോര്‍ട്ട്‌.
.
പയിനിങ്ങല്‍ ജംഗഷനിലും,  താനുര്‍ റോഡിലും, റെയിലോരത്തും , നഗരത്തിലെ റോഡിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന കുളങ്ങളിലും ചിറകളിലുമെല്ലാം പ്ലാസ്റ്റിക്‌ അടക്കമുള്ള മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയിരിക്കുകയാണ്‌. ഇതിന്‌ പുറമെ വേനലില്‍ അറവ്‌ ശാലകളില്‍ നിന്ന തള്ളിയ അവശിഷ്ടങ്ങള്‍ ശരിക്കും മറവ്‌ ചെയ്യാതെ കുഴികളിലും കുളങ്ങളിലും നിക്ഷേപിച്ചതും തോടുകളിലുടെ നടവഴികളിലേക്ക്‌ ഒലിച്ചുവരുന്നത്‌ ഇതിലുടെയുള്ളള്ള യാത്ര ദുസ്സഹമാക്കിയിരിക്കുകയാണ്‌. അഞ്ചപ്പുരയിലെ ജലസംഭരണിയായ ഊര്‍പ്പായിച്ചിറ പോലും മലിനമയമായിരിക്കുകയാണ്‌.
.
IMG-20160723-WA0038ഈ സാഹചര്യങ്ങള്‍ വെള്ളത്തിലുടെ പകരുന്നതും, കൊതുക്‌,, ഈച്ച മുതലായ പ്രാണികള്‍ പരത്തുന്നതുമായ രോഗങ്ങളാണ്‌ പകരാനുള്ള സാധ്യത വളരയധികമാണെന്ന്‌ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
ജില്ലയില്‍ കോളറ. ഡിഫ്‌തീരിയ, മുതലായി രോഗങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതും ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.


പ്രാദേശികഭരണകുടങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ മാലിന്യനിര്‍മാര്‍്‌ജ്ജനത്തില്‌ ഉപാധികള്‍ കണ്ടത്താത്തതാണ്‌ മഴക്കാലത്ത്‌ ഇത്തരം അവസ്ഥക്ക്‌ ഇടയാക്കുന്നതെന്ന ആക്ഷേപം ശക്തമാണ്‌. മത്സ്യമാര്‍ക്കറ്റിലടക്കം നടപ്പിലാക്കിയ മാലിന്യ നിര്‍മ്മാര്‍ജ്ജനപദ്ധതികള്‍ നോക്കുകുത്തികളെ പോലെ നില്‍ക്കുന്നത്‌ ഭരണ കുടങ്ങളുടെ കെടുകാര്യസ്ഥതക്ക്‌ ഉത്തമ ഉദാഹരണമാണ്‌.