പരപ്പനങ്ങാടി നഗരസഭ തങ്ങള്‍ ഭരിക്കുമെന്ന്‌ മുസ്ലീംലീഗ്‌

Story dated:Wednesday November 11th, 2015,05 49:pm
sameeksha sameeksha

പരപ്പനങ്ങാടി:: പ്രഥമനഗരസഭയുടെ ഭരണം സ്വന്തമാക്കാന്‍ മുസ്ലീംലീഗും രംഗത്ത്‌. കേവലഭുരപക്ഷത്തിന്‌ നിലവിലെ കണക്കുകള്‍ ഇരുമുന്നണിക്കും തികയാതിരി്‌ക്കുന്ന സാഹചര്യത്തിലാണെങ്ങിലും ചെയല്‍പേഴ്‌സണ്‍, വൈസ്‌ ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളിലേക്ക്‌ യുഡിഎഫ്‌ മത്സരിക്കുമെന്ന്‌ മുസ്ലീംലീഗ്‌ പഞ്ചായത്ത്‌ സക്രട്ടറി അലി തെക്കേപ്പാട്ട്‌ മലബാറിന്യുസിനോട്‌ പറഞ്ഞു. .പരപ്പനങ്ങാടി നഗരസഭ തങ്ങള്‍ ഭരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു എന്നാല്‍ ആരൊക്കെയായിരിക്കും ചെയര്‍പേഴ്‌സണ്‍ വൈസ്‌ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥികളെന്ന്‌ ഇപ്പോള്‍ പറയാനാവില്ലെന്ന്‌ അലി വ്യക്തമാക്കി.

വനിതാസംവരണമായതിനാല്‍ നിലവിലെ പഞ്ചായത്ത്‌ പസിഡന്റ്‌ സീനത്ത്‌ ആലിബാപ്പു, മുന്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനങ്ങള്‍ വഹിച്ച ജമീല ടീച്ചര്‍ . ബ്ലോക്ക്‌ പഞ്ചായത്തംഗം ബുഷറ ഹാറൂണ്‍ എന്നിവരുടെ പേരുകളാണ്‌ ഉയര്‍ന്നു കേള്‍ക്കുന്നത്‌. വൈസ്‌ ചെയര്‍മാന്‍ സ്ഥാനത്തേക്ക്‌ മല്‍സരിക്കാന്‍ സാധ്യതയുള്ള പേരുകളില്‍ പ്രഥമഗണനീയന്‍ നിലവിലെ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ ജമാലാണ്‌. പരപ്പനങ്ങാടി തീരദേശത്ത്‌ കനത്ത തിരിച്ചടിയുണ്ടായപ്പോഴും ലീഗിന്റെ കോട്ടയായി നിന്നത്‌ പാലത്തിങ്ങല്‍ മേഖലയാണ്‌ ഇതുകൊണ്ടുതന്നെ ഈ ഡിവിഷനില്‍ നിന്ന്‌ തിരെഞ്ഞടുത്ത ജമീലടീച്ചറുടെ പേരാണ്‌ ആദ്യപരിഗണനിയിലെന്നാണ്‌ സുചന. പുതുമുഖമെന്ന നിലയില്‍ ബുഷറ ഹാറുണേയും പരിഗണിക്കാന്‍ സാധ്യതയുണ്ട്‌.