Section

malabari-logo-mobile

ഭുരിപക്ഷമില്ല: പരപ്പനങ്ങാടി നഗരസഭയിലെ ഭരണസ്തംഭനം തുടരുന്നു

HIGHLIGHTS : പരപ്പനങ്ങാടി: കേവലഭുരിപക്ഷമില്ലാതെ യുഡിഎഫ് ഭരണത്തിലുള്ള പരപ്പനങ്ങാടി

പരപ്പനങ്ങാടി: കേവലഭുരിപക്ഷമില്ലാതെ യുഡിഎഫ് ഭരണത്തിലുള്ള പരപ്പനങ്ങാടി നഗരസഭയിലില്‍ ഭരണസ്തംഭനം തുടരുന്നു. ബുധനാഴ്ച വ്യക്തിഗത ആനുകുല്യങ്ങള്‍ക്ക് ഭരണാനുമതി നല്‍കുന്നതിനായി വിളിച്ച് ചേര്‍ത്ത ഭരണസമതിയോഗമാണ് ഇത്തരത്തിലുള്ള ബലപരീക്ഷണത്തിനൊടുവില്‍ നടക്കാതെ പോയത്.
രണ്ട് വര്‍ഷമായി ഭരണസമിതി കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പിലാക്കിയ ശേഷംമതി പുതിയ തീരുമാനങ്ങളെന്ന വാദവുമായി ഈ യോഗത്തില്‍ പ്രധാന പ്രതിപക്ഷമായ ജനകീയ മുന്നണി രംഗത്തെത്തിയതോടെയാണ് തര്‍ക്കം തുടങ്ങിയത്. പ്രതിപക്ഷത്തെ ബിജെപി അംഗങ്ങളും ഈ വാദവുമായി എഴുനേറ്റതോടെ ഭരണപക്ഷം പ്രതിരോധിച്ചു. ഇതേ തുടര്‍ന്ന വിഷയം വോട്ടിനിടാമെന്ന് പ്രതിപക്ഷം ആവിശ്യപ്പെട്ടു. എന്നാല്‍ കേവലഭുരിപക്ഷമില്ലാത്ത ഭരണപക്ഷം ഇതിന് തയ്യാറാകാതിരിക്കുകയും വോട്ടടെുപ്പ് സാഹചര്യമൊഴിവാക്കാന്‍ സഭാനടപടികള്‍ അനശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കുകയുമാണെന്ന് അറിയിച്ചു. ഇതേ തുടര്‍ന്ന് ജനകീയമുന്നണി കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി റോഡിലിറങ്ങി. പിന്നാലെ ജനകീയമുന്നണി ബിജെപി ബാന്ധവമാരോപിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാരും പ്രകടനവുമായി നഗരത്തിലിറങ്ങി.

ഇടത് ജനകീയ മുന്നണി പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് ദേവൻ ആലുങ്ങൽ, കൗൺസിലർമാരായ കെ. സി. നാസർ, ഹനീഫ കൊടപ്പാളി, ബിന്ദു ജയചന്ദ്രൻ , അശറഫ് ശിഫ, സുബ്രഹമണ്യൻ, നൗഫൽ ഇല്യൻ, പഞ്ചാര ഷറഫുദ്ധീൻ, കെ.സി. അലിക്കുട്ടി, ജനകീയ മുന്നണി നേതാക്കളായ ജയചന്ദ്രൻ ,  സെയ്തലവി തലക്കല കത്ത്,  സമീർ കന്യകത്ത്, തുടങ്ങിയവർ നേതൃത്വം നൽകി.   യു ഡി എഫ് പ്രകടനത്തിന് നഗരസഭ ചെയർപേഴ്സൺ വി വി. ജമീല ടീച്ചർ  വൈസ് ചെയർമാൻ എച്ച് ഹനീഫ,  കൗൺസിലർമാരായ പഞ്ചാര സക്കീന, എം. സി, നസീമ, ബാവ ചെട്ടിപ്പടി, അബ്ദുൽ ഖാദർ , സെയ്തലവി കടവത്ത്, അബ്ദു ആലുങ്ങൽ, പി കെ എം ജമാൽ, യു ഡി എഫ് നേതാക്കളായ ആലിബാപ്പു , സിദ്ധീഖ് തുടങ്ങിയവർ നേതൃത്വം നൽകി.
കഴിഞ തവണ വിളിച്ചു ചേർത്ത ഭരണസമിതി യോഗവും ഇതെ ആവശ്യമുയർത്തി പ്രതിപക്ഷമൊന്നടങ്കമുയർത്തിയ എതിർപ്പിന് മുന്നിൽ നടക്കാതെ പോവുകയായിരുന്നു, അതിനിടയിൽ കക്ഷി നേതാക്കളുടെയോ രാഷ്ട്രീയ പാർട്ടികളുടെ യോ  യോഗം വിളിച്ചു ചേർത്ത് സമവായത്തിലെത്താനുള്ള നീക്കവും ഭരണപക്ഷത്തുനിന്നുണ്ടായില്ല, എന്നാൽ പ്രതിപക്ഷ കൗൺസിലർമാർ ഉന്നയിച്ച ചില കാര്യങ്ങൾ ന്യായമാണന്നും എന്നാൽ തീരുമാനങ്ങൾ നടപ്പാക്കാതെ പോയതിന്റെ ഉത്തരവാദിത്വം ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്ത സംസ്ഥാന സർക്കാറാണന്നും കക്ഷി നേതാക്കളെയും രാഷ്ട്രീയ നേത്യത്വങ്ങളെ വിളിച്ചു ചേർത്ത് കാര്യങ്ങൾ ബോധ്യപെടുത്തുമെന്നും  വീഴ്ചകളുണ്ടങ്കിൽ പരിഹരിക്കാൻ തങ്ങൾക്കൊരു മടിയുമില്ലന്നും നഗരസഭ വൈസ് ചെയർമാൻ എച്ച് ഹനീഫ ‘മാധ്യമ’ ത്തോട് പറഞ്ഞു. എന്നാൽ ഭരണ സമിതിക്ക് കൈ കൊണ്ട തീരുമാനങ്ങൾ നടപ്പിലാക്കാൻ സാധിക്കുന്നില്ലന്നുള്ളത് ഭരിക്കാനറിയില്ല എന്നുള്ളതിന്റെ കുറ്റസമ്മതമാണന്നും ഭരണസമിതി  ജനങ്ങളെ  അവഹേളിക്കുകയാണന്നും ജനകീയ മുന്നണി ചെയർമാൻ നിയാസ് പുളിക്കലകത്ത് കുറ്റപെടുത്തി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!