പരപ്പനങ്ങാടി നഗരസഭ  സമ്പൂർണ്ണ ഭവന പദ്ധതി ഒന്നാംഘട്ട നിർമ്മാണ ധനസഹായ വിതരണം 

പരപ്പനങ്ങാടി : ഭവനരഹിതരായ മുഴുവൻ പേർക്കും പാർപ്പിടമൊരുക്കുവാൻ പരപ്പനങ്ങാടി നഗരസഭ
സമ്പൂർണ്ണ പാർപ്പിട പദ്ധതിക്ക് തുടക്കമായി. പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ.) പദ്ധതിയുമായി ചേർന്ന് സംസ്ഥാന സര്ക്കാരിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുത്. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ ഭവന നിർമ്മാണ സഹായം ലഭിച്ച ഗുണഭോക്താക്കൾക്കുള്ള ഭവന നിർമ്മാണ ധനസഹായ വിതരണം  ഉദ്ഘാടനം  ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ടൗൺ  ജി എം എൽ പി സ്‌കൂളിൽ പി കെ അബ്ദുറബ്ബ് എം എൽ എ നിർവഹിക്കുമെന്ന് നഗരസഭ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ചടങ്ങിൽ ദേശീയ നഗര ഉപജീവന മിഷൻ ‘സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും; സംരംഭകത്വ വികസനവും’ സെമിനാർ ഉദ്ഘാടനവും എം എൽ എ നിർവഹിക്കും. മുനിസിപ്പൽ ചെയർപേഴ്‌സൺ വി വി ജമീല ടീച്ചർ അധ്യക്ഷയാകും.ജനപ്രതിനിധികൾ,രാഷ് ട്രീയയകക്ഷി നേതാക്കൾ,ഉദ്യോഗസ്ഥർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ വൈസ് ചെയർമാൻ എച്ച് ഹനീഫ,സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്മാരായ എ ഉസ്മാൻ,പി ഒ റസിയസലാം,എം സി നസീമ,കൗൺസിലർമാരായ ദേവൻ ആലുങ്ങൽ,ബി പി സുഹാസ്,ടി ശ്രീധരൻ എന്നിവർ പങ്കെടുത്തു.