പരപ്പനങ്ങാടി:നഗരസഭയില്‍ എല്ലാവ ര്‍ക്കും സ്വന്തമായി ഭവനം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പിഎംഎവൈ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ ഒന്നാംഘട്ട ധനസഹായവിതരണോല്ഘാടനവും സൗജന്യനൈപുണ്യപരിശീലന സെമിനാറും പി.കെ.അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്വന്തമായി ഭൂമിയുള്ള 711 പേര്‍ക്കാണ് പദ്ധതിപ്രകാരം ധനസഹായത്തിന്അ൦ഗീകാരം ച്ചിട്ടുള്ളത്.
ഇതുപ്രകാരം നാലുഘട്ടങ്ങളിലായിമൂന്നുലക്ഷം രൂപയാണ് അനുവദിക്കുന്നത്.


നഗരസഭാ ധ്യക്ഷ വി.വി.ജമീലടീച്ചര്‍ അധ്യക്ഷത വഹിച്ചു.വൈസ്ചെയര്‍മാന്‍ എച്ച്.ഹനീഫ,
എ.ഉസ്മാന്‍,റസിയ സലാം,എം.ഹനീഫ,എം.സി.നസീമ,ഭാവ്യരാ ജ്,ദേവന്‍ആലുങ്ങല്‍,പി.കെ.എം. ജമാല്‍,ടി.എം.റഷീദ്,പി.വി.തുളസീ ദാസ്, കടവത്ത് സൈതലവി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഉമ്മര്‍ ഒട്ടുമ്മല്‍,പി.ഒ.സലാം,കെ.കെ.ജയ ചന്ദ്രന്‍,എം.സിദ്ധാര്‍ത്ഥന്‍, പി.ജഗനിവാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.