പരപ്പനങ്ങാടി നഗരസഭയില്‍ യുഡിഎഫില്‍ ധാരണയായി മുസ്ലീംലീഗ്‌ 33 സീറ്റില്‍ മത്സരിക്കും

Story dated:Sunday October 11th, 2015,12 32:pm
sameeksha

Untitled-1 copy പരപ്പനങ്ങാടി: പുതുതായി രൂപീകരിച്ച പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലേക്ക്‌ നടക്കുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ സീറ്റ്‌ ധാരണയായി. നഗരസഭയിലെ ആകെയുള്ള 45 സീറ്റുകളില്‍ 33ഇടത്ത്‌ ലീഗ്‌ മത്സരിക്കും കോണ്‍ഗ്രസ്‌ പത്തിടത്തും, ജനതാദള്‍ രണ്ടും, സിഎംപി ഒരിടത്തും മത്സരിക്കും. യുഡിഎഫ്‌ പ്രതിനിധികള്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ്‌ സീറ്റ്‌ വിഭജനം പുര്‍ത്തായയ വിവരം അറിയിച്ചത്‌.

പരപ്പനങ്ങാടിയില്‍ മുസ്ലീംലീഗിനെതിരെ മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി മത്സരിക്കുന്നുവെന്ന്‌ വാര്‍ത്ത തെറ്റാണെന്നും, സിപിഎം, വെല്‍ഫെയര്‍ പാര്‍ട്ടി, ബിജെപി തുടങ്ങിയവരുടെ അവിശുദ്ധകുട്ടുകെട്ടാണ്‌ പരപ്പനങ്ങാടിയിലെന്നും ഇവര്‍ ആരോപിച്ചു. യുഡിഎഫിലെ ചില സ്ഥാനമാേഹികളും ഇവര്‍ക്കൊപ്പം മത്സരിക്കുന്നുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കള്‍ അറിയിച്ചു.