പരപ്പനങ്ങാടി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പോര്‍വിളി: ഇറങ്ങിപ്പോക്ക്

Story dated:Wednesday March 2nd, 2016,08 39:am
sameeksha sameeksha

IMG-20160301-WA0027 (2)പരപ്പനങ്ങാടി : വികസനസമിതികളില്‍ ഭരണപക്ഷം ജനാധിപത്യമര്യാദകളില്ലാതെ സ്വന്തക്കാരെ കുത്തിക്കയറ്റുന്നുവെന്ന് ആരോപിച്ച് പരപ്പനങ്ങാടി നഗരസഭാ കൗണ്‍സില്‍ പ്രതിപക്ഷംഗങ്ങളുടെ ശക്തമായ പ്രതിഷേധം. 45 ഡിവിഷനുകളിലെ വാര്‍ഡ്‌സഭകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരില്‍ നിന്നുമല്ലാതെ ഭരണകക്ഷിയിയിലെ പ്രവര്‍ത്തകരെ കമ്മറ്റിയില്‍ തിരുകികയറ്റിയെന്നും, നഗരസഭ നിയമത്തില്‍ പറയുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ സ്റ്റാന്‍ഡിങ്ങ കമ്മറ്റിയംഗങ്ങളെ ചില വര്‍ക്കിങ് ഗ്രുപ്പ് ചെയര്‍മാന്‍മാരക്കുയെന്നും പ്രതിപക്ഷം ആരോപിച്ചു ബിജെപി ഒഴികെയുള്ള പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെക്കുക്കയും ഇറങ്ങിപ്പോക്ക് നടത്തുകയും ചെയ്തു.
തുടര്‍ന്ന് കൗണ്‍സിലര്‍മാരും ജനകീയമുന്നണി പ്രവര്‍ത്തകരും നഗരത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന വിശദീകരണയോഗം ജനകീയമുന്നണി കണ്‍വീനര്‍ നിയാസ് പുളിക്കലകത്ത് ഉദ്ഘടനം ചെയ്തു. ദേവന്‍ ആലുങ്ങല്‍.തുടിശ്ശേരി കാര്‍ത്തികേയന്‍, ഗിരീഷ് തോട്ടത്തില്‍ ഹനീഫ കൊടപ്പാളി, ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.