Section

malabari-logo-mobile

ദുരന്തം പാഞെത്തിയപ്പോൾ ഇത്തവണ തീരം ഞെട്ടിയില്ല. ഒന്നു പകച്ചു.

HIGHLIGHTS : പരപ്പനങ്ങാടി: പോലീസ് സേന യും ആമ്പുലൻസും കവചിത വാഹനങ്ങളും കണ്ട് തീരം പെട്ടെന്നൊന്ന് നടുങ്ങിയെങ്കിലും നമ്മളിതെത്ര കണ്ടതാ എന്ന ഭാവ ത്തിൽ ഉദ്യാഗസ്ഥർ അവ...

parappanangadi-mock-drillപരപ്പനങ്ങാടി: പോലീസ് സേന യും ആമ്പുലൻസും കവചിത വാഹനങ്ങളും കണ്ട് തീരം പെട്ടെന്നൊന്ന് നടുങ്ങിയെങ്കിലും നമ്മളിതെത്ര കണ്ടതാ എന്ന ഭാവ ത്തിൽ ഉദ്യാഗസ്ഥർ അവരുടെ വഴിക്കും വറുതിക്കറുതിയില്ലാതെ പ്രയാസമനുഭവിക്കുന്ന കടലിന്റെ മക്കൾ അവരുടെ വഴിക്കും യാത്രയായി. സുനാമി പ്രതിരോധത്തിന് തീര ദേശീയരെ സജ്ജരാക്കാൻ ജില്ല ദുരന്ത നിവാരണ സേന യാണ് പരപ്പനങ്ങാടി ചാപ്പ പടി കടപ്പുറത്ത് മോക്ഡ്രിൽ സംഘടിപ്പിച്ചത്. തീരദേശ പോലീസ്, ലോക്കൽ പോലീസ്, ഫയർ സെക്യൂരിറ്റി സർവീസ്, ആരോഗ്യ പ്രവർത്തകർ, കോസ്റ്റ് ഗാർഡ്, എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ദുരന്ത കാഴ്ച്ചകളും ഉടനടി പരിഹാര നീക്കങ്ങളും ജനങ്ങൾക്ക് പകർന്ന് നൽകിയത്.

വെള്ളിയാഴ്ച രാവിലെ 9.30ന് തിരുവനന്തപുരത്തെ സ്റ്റേറ്റ് എമർജൻസി ഓപറേറ്റിംങ്ങ് സെൻററിൽ നന്നും ലഭിച്ച മുൻകരുതലിനെ തുടർന്ന് ജില്ലാ ഇൻസിഡന്റ് കമാന്റ് റായ ജില്ലാ കലക്ടർ നൽകിയ ഉത്തരവോടെയാണ് വിവിധ വകുപ്പുകൾ തീരത്തെ പ്രതിരോധ പാഠങ്ങൾ പഠിപ്പിച്ചത്.കലക്ടേറ്റിലെ ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗത്തിന്റെ ഭാഗമായി ജാഗ്രത പാലിച്ച് നിൽക്കുന്ന എമർജൻസി ഓപറേറ്റിംങ് സെൻററിലേക്ക് വിവരങ്ങൾ കൈമാറുന്ന രീതിയും ഉത്തരവാദിത്വബോധവും അധികൃതർ കടലോര ജനതയെ പഠിപ്പിച്ചു. അപകടത്തിനിരയായവരെ താലൂക്ക് കൺട്രോൾ റൂമുമായി ബന്ധപെടുത്തുന്നതിലും ആശുപത്രി സേവന സംവിധാനങ്ങൾ തരപെടുത്തുന്നതിൽ കാണിക്കേണ്ട ജാഗ്രതയും പകർന്നു നൽകി.

sameeksha-malabarinews

തയാറാക്കി വെച്ച ആംബുലൻസ് സംവിധാനത്തിന്റെ ഉപയോഗത്തിന് തീരത്തിന്റെ നിശ്ചിത ചുറ്റ ളവിൽ രാവിലെ മുതൽ വൺവെ യാത്ര സൗകര്യമൊരുക്കി ട്രഫിക് സംവിധാനം സുതാര്യമാക്കി. സ്റ്റേറ്റ് ഓപറേറ്റിങ്ങ് സെന്ററിന് വിവരങ്ങൾ കൈമാറി മൂന്നര മണിക്കൂർ നീണ്ടുനിന്ന സുനാമി പ്രതിരോധ പഠന പ്രായോഗിക പാഠം അവസാനിച്ചു.

എന്നാൽ ഇടയ്ക്കിടക്ക് കണ്ട് പരിചയിച്ച മോക്ഡ്രിൽ ഇത്തവണ തീരത്ത് കാര്യമായ ഞെട്ടല് പകർന്നില്ലന്നും ഇത്രയും ഗൗരവത്തിൽ അധികൃതർ അവതരിപ്പിച്ച വിഷയം തീരദേശ ജാഗ്രത സമിതിയെ അറിയിച്ചില്ലന്നും തീരദേശ ജാഗ്രത സമിതി അംഗവും സിഐടിയു നേതാവുമായ പഞ്ചാര മുഹമ്മദ് ബാവ കുറ്റപെടുത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!