പരപ്പനങ്ങാടിയില്‍ മൊബൈല്‍ കടയില്‍ കവര്‍ച്ച നടത്തിയ പതിനേഴുകാരന്‍ പിടിയില്‍

പരപ്പ നങ്ങാടി: പരപ്പനങ്ങാടി ടൗണിലെ മൊബൈല്‍ കയില്‍ നിന്നും ലക്ഷങ്ങള്‍ വില വരുന്ന മൊബൈലും ലാപ്‌ടോപ്പും മോഷണം നടത്തിയ പതിനേഴുകാരന്‍ പിടിയിലായി. തേഞ്ഞിപ്പലം സ്വദേശിയായ യുവാവിനെ കോടതിയില്‍ ഹാജരാക്കി.

കഴിഞ്ഞ പതിനാറിന് അര്‍ദ്ധരാത്രി നടന്ന കവര്ച്ചയിലെ പ്രതിയെ   പോലീസ്നടത്തിയ സമര്‍ത്ഥമായ നീക്കത്തിലൂടെയാണ് പിടികൂടിയത്.  കടയുടെ ഭിത്തിയില്‍ സ്ഥാപിച്ച എക്സോസ് ഫാനിന്‍റെ ദ്വാരത്തിലൂടെയാണ് അകത്തുകടന്ന്‍ വിലകൂടിയ മൊബൈല്‍ ഫോണുകളും ലാപ്ടോപുമാണ് മോഷ്ടിച്ചത്.

പ്രതിയെ കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലേക്ക്അയച്ചു.

Related Articles