Section

malabari-logo-mobile

പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന വാട്‌സ്ആപ് സന്ദേശം വ്യാജമെന്ന് പരപ്പനങ്ങാടി പോലീസ്

HIGHLIGHTS : പരപ്പനങ്ങാടി:നാടോടികള്‍ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചുവെന്ന് വാട്‌സ് ആപ്പിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശം വ്യാജമെന്ന് പരപ്പനങ്ങാടി പോലീസ്. കഴ...

പരപ്പനങ്ങാടി:നാടോടികള്‍ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചുവെന്ന് വാട്‌സ് ആപ്പിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശം വ്യാജമെന്ന് പരപ്പനങ്ങാടി പോലീസ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉദ്ദേശം ഒന്നര വയസ് പ്രായം തോന്നുന്ന കുഞ്ഞിന്റെ ഫോട്ടോയും അതിനോടൊപ്പം ഒരുവോയിസ് ക്ലിപ്പുമാണ് പ്രചരിച്ചിരുന്നത്. പരപ്പനങ്ങാടി കടലോരത്ത് വെച്ച് ഒരു നാടോടി സ്ത്രീ ആളുകളെ കണ്ടപ്പോള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നും കുട്ടി പരപ്പനങ്ങാടി സ്റ്റേഷനിലുമുണ്ടെന്നുമാണ് വോയിസ് ക്ലിപ്പില്‍ പറയുന്നത്. ഇതോടൊപ്പം പ്രചരിക്കുന്നത് മുനവറലി ശിഹാബ് തങ്ങള്‍ കുഞ്ഞിനെ മടിയിലിരുത്തിയിരിക്കുന്ന ഒരു ഫോട്ടോയുമാണ്.

എന്നാല്‍ ഈ വ്യാജ വാര്‍ത്ത വാട്‌സ്ആപ്പിലൂടെ വൈറലായി പ്രചരിച്ചതോടെ കുട്ടിയുടെ യഥാര്‍ത്ഥ രക്ഷിതാക്കള്‍ ഇതിനെതിരെ രംഗത്തെത്തി. തങ്ങളുടെ കുട്ടി നഷ്ടപ്പെട്ടിട്ടില്ലെന്നും മുനവറലി തങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോ കാസര്‍കോട് ഒരു ചടങ്ങില്‍ വെച്ച് എടുത്തതാണെന്നും രക്ഷിതാക്കള്‍ പരപ്പനങ്ങാടി പോലീസിനെ അറിയിച്ചു. ഈ സംഭവം അന്വേഷിച്ച് കൊണ്ട് വിദേശത്തുനിന്നടക്കം നിരവധി ഫോണ്‍ കോളുകളാണ് പരപ്പനങ്ങടി പോലീസ് സ്‌റ്റേഷനിലേക്കും എത്തിയത്. ഇതെ തുടര്‍ന്നാണ് പോലീസും വാര്‍ത്ത വ്യാജമാണെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!