Section

malabari-logo-mobile

പരപ്പനങ്ങാടി ഹാർബർ ആശങ്ക വേണ്ടെന്ന്  മന്ത്രി മേഴ്സിക്കുട്ടിഅമ്മ

HIGHLIGHTS : പരപ്പനങ്ങാടി: നാലു പതിറ്റാണ്ടുകാലമായി ജില്ല യിലെ മത്സ്യതൊഴിലാളി സമൂഹത്തിന് ഭരണകൂടം പല തരത്തിൽ ഉറപ്പു തന്നുകൊണ്ടിരിക്കുന്ന നിർദ്ധിഷ്ട ഫിഷിങ്ങ് ഹാർബർ...

 പരപ്പനങ്ങാടി: നാലു പതിറ്റാണ്ടുകാലമായി ജില്ല യിലെ മത്സ്യതൊഴിലാളി സമൂഹത്തിന് ഭരണകൂടം പല തരത്തിൽ ഉറപ്പു തന്നുകൊണ്ടിരിക്കുന്ന നിർദ്ധിഷ്ട ഫിഷിങ്ങ് ഹാർബർ പദ്ധതി തടസങ്ങൾ നീക്കിഎത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കുമെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടി അമ്മ പരപ്പനങ്ങാടിയിലെ മത്സ്യതൊഴിലാളികൾക്ക് ഉറപ്പു നൽകി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ട പ്രദേശമുൾപ്പടെ സർക്കാറിന്റെ മുന്നിൽ പരപ്പനങ്ങാടി കടപ്പുറത്തെ  മൂന്ന് സ്ഥലങ്ങൾ പരിഗണനയിലുണ്ടെന്നും  ഇതിൽ ഹാർബർ നിർമ്മിതിക്ക് ഏതാണോ ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് പഠിച്ചു റിപ്പോർട്ട് തരാൻ  രൂപീകൃതമായ സാങ്കേതിക പഠന സമിതി ഒരു മാസത്തിനകം പഠന റിപ്പോർട്ട് സർക്കാറിന് കൈമാറുമെന്നും മന്ത്രി വിശദമാക്കി. തുടർന്ന് സർക്കാർ കർമ്മ നടപടി സ്വീകരിക്കുമെന്നും  ഈ പദ്ധതിക്ക്  കേന്ദ്ര ഫണ്ട് തരാനിടയില്ലങ്കിലും മലപ്പുറം ജില്ലയിൽ ഇതാദ്യമായി  തീരകടലിൽ പണിയുന്ന ഹാർബറിന് ഫണ്ട് കണ്ടെത്താൻ ധനകാര്യ വകുപ്പിന് താല്പര്യമുണ്ടെന്നും  മുന്തി വിശദമാക്കി.

sameeksha-malabarinews

ഹാർബർ വിഷയത്തിൽ പ്രാദേശിക വികാരമുയർത്തി പിടിക്കുന്ന ആലുങ്ങൽ,  ചാപ്പ പടി കടപ്പുറങ്ങളിലെ ഇടതനുകൂല ജനകീയ മുന്നണി യോട് ആഭിമുഖ്യമുള്ള മത്സ്യതൊഴിലാളികളും നേതാക്കളും മന്ത്രിയുടെ മുന്നിൽ തങ്ങളുടെ ഇതു സംബന്ധിച്ച വാദമുഖങ്ങളുയർത്തി. സാങ്കേതിക വിദഗ്ധ സമിതി കണ്ടെത്തുന്ന സ്ഥലത്ത്  ഹാർബർ പണിയാനാണ്  സർക്കാറിന് താല്പര്യമെന്നറിയിച്ചതോടെ ഹാർബറിനായി മറ്റെല്ലാ തർക്കങ്ങളും മാറ്റിവെക്കാൻ  മുന്നിട്ടിറങ്ങുമെന്ന് സിഡ്കോ ചെയര്‍മാന്‍ നിയാസ് പുളിക്കലത്തും ഇടതു നേതാക്കളും മന്ത്രിക്ക് ഉറപ്പു നൽകി.

ഹാർബറിന് വേണ്ടി തർക്കം മതിയാക്കാനും ഒറ്റകെട്ടായ് നിലകൊള്ളാനും മത്സ്യതൊഴിലാളികൾ തയ്യാറാണന്ന് തനിക്ക് മനസിലായതായും അത് കൊണ്ട് തന്നെ സാങ്കേതിക പഠന സംഘം ചൂണ്ടി കാട്ടുന്നിടത്ത് ഹാർബർ പണിയാൻ തടസമില്ലന്നും  മന്ത്രി പറഞ്ഞു.  സി പി എം നേതാക്കളായ വെലായുധൻ വള്ളിക്കുന്ന്, ടി കാർത്തികേയൻ, കെ. ജയചന്ദ്രൻ ,ഗിരീഷ് തോട്ടത്തിൽ,  ജനകീയ മുന്നണി നേതാക്കളായ യാക്കൂബ് കെ ആലുങ്ങൽ , സെയ്തലവി തലക്കലകത്ത്, റാസിക്,  ചെറിയ ബാവ , മുനിസിപ്പൽ കൗൺസിലർമാരായ ഹനീഫ കൊടപ്പാളി, അശറഫ് ശിഫ, കെ. സി. നാസർ, നൗഫൽ, പഞ്ചാര ഷറഫു, സുഹാസ് , ബിന്ദു,  ഭവ്യാരാജ്,  തുടങ്ങിയവർ സംബന്ധിച്ചു.

ഹാർബർ യാഥാർത്യമാക്കണമെന്നാവശ്യപെട്ട് മർച്ചന്റസ് അസോസിയേഷൻ നേതാക്കൾ മന്ത്രിക്ക് നിവേദനം നൽകി. സെക്രട്ടറി അശറഫ് കുഞ്ഞാവാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഉപാദ്ധ്യക്ഷൻ ചുക്കാൻ ഇബ്റാഹീം ഹാജി എന്നിവർ നേതൃത്വം നൽകി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!