പരപ്പനങ്ങാടി വ്യാപാരി ഫാമിലി മീറ്റ്‌

പരപ്പനങ്ങാടി:മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഫാമിലി മീറ്റ്‌ വിവിധ പരിപാടികളോടെ 25ന് അരിയല്ലൂര്‍ എന്‍.സി.ഗാര്‍ഡ നില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് മൂന്നരമണിക്ക് സംസ്ഥാന അധ്യക്ഷന്‍ ടി.നസ്രുദ്ധീന്‍ ഉദ്ഘാടനം ചെയ്യും

വ്യക്തിത്വവികസന ക്ലാസ്,വ്യാപാരികളെ ആദരിക്കല്‍,ഗാനമേള,കലാപരിപാടികളും അരങ്ങേറും .ചൊവ്വാഴ്ച ഉച്ചമുതല്‍ കടകള്‍ക്ക് അവധിയായിരിക്കും.

എം.വി.മുഹമ്മദലി,എ.വി.വിനോദ്കുമാര്‍,ജന്നാത്ത്അഷ്‌റഫ്‌,ടി.മുനീര്‍,മുജീബ് ദില്‍ദാര്‍,മര്‍വബഷീര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.