പരപ്പനങ്ങാടി മർച്ചന്റ്സ് അസോസിയേഷൻ ഫാമിലി മീറ്റ്

Story dated:Wednesday April 26th, 2017,12 10:pm
sameeksha

പരപ്പനങ്ങാടി: പരപ്പനങ്ങാടി മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ” ഇമ്പ മഴ 2017 ” ഫാമിലി മീറ്റിന് ഉജ്വല തുടക്കം. നഗരസഭ ചെയർപേഴ്സൺ വി. വി. ജമീല ടീച്ചർ ഉൽഘാടനം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം വി . മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. മർച്ചന്റ്സ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് മൊയ്തീൻ മാനു ഹാജി പതാക ഉയർത്തി. സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് , വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാക്കളായ അശ്റഫ് ശിഫ, പി പി ബഷീർ, സംസ്ഥാന കൗൺസിലർ മലബാർ ബാവ ഹാജി, മണ്ഡലം പ്രസിഡന്റ് എം എൻ മുജീബ് റഹ്മാൻ, അശറഫ് ജന്നാത്ത്, മുജീബ് ദിൽദാർ, ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ചുക്കാൻ ഇബ്റാം ഹാജി, എം.വി. ബാവ ഹാജി തുടങ്ങിയവർ സംബന്ധിച്ചു. മർച്ചന്റന്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം വി. വിനോദ് കുമാർ സ്വാഗതവും അശറഫ് കുഞ്ഞാവാസ് നന്ദിയും പറഞ്ഞു. സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത്, നഗരസഭ ചെയർപേഴ്സൺ വിവി ജമീല. , എം എച്ച് മുഹമ്മദ് ഹുസൈൻ എന്നിവരെ പൊന്നട ചാർത്തി ആദരിച്ചു. വ്യക്തിത്വ വികസനം എന്ന വിഷയത്തിൽ ഡോ: നാസർ ക്ലാസെടുത്തു. ഗാനമേളയും അരങ്ങേറി.