ഇന്ദിരാജി അനുസ്മരണം നടത്തി

പരപ്പനങ്ങാടി: പരപ്പനങ്ങാടി മണ്ഡലം മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ഐഎന്‍ടിയുസി ആഭിമുഖ്യത്തില്‍ ഇന്ദിരാജി അനുസ്മരണം നടത്തി. അനുസ്മരണ ചടങ്ങ് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി പി ഫിറോസ് ഉദ്ഘാടനം ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി യു കെ അഭിലാഷ് അനുസ്മരണ പ്രഭാഷണം നടത്തി. വി പി കാദര്‍, പി ജോഷി, യു വി സുരേന്ദ്രന്‍,പി എ ലത്തീഫ്, കെ ഗഫൂര്‍, കെ പി ഷാജഹാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.