മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞതില്‍ പ്രതിഷേധിച്ചു

പരപ്പനങ്ങാടി: പരിയപുരം ഭാഗത്ത് സ്ഥാപിക്കുന്ന ഇന്റര്‍ഗ്രേറ്റ് ഇന്‍സ്റ്റിറ്റൃൂട്ട്ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ സ്ഥലവാസികളെന്നപേരില്‍ ഒരുകൂട്ടം ആളുകള്‍ തടയുകയും ഭീഷണി പ്പെടുത്തുകയും ചെയ്തതില്‍പരപ്പനങ്ങാടി പ്രസ്ഫോറം പ്രതിഷേധിച്ചു.കുറ്റക്കാര്‍ക്കെ തിരെ നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.എ.അഹമ്മദുണ്ണി അധ്യക്ഷതവഹിച്ചു.സ്മിത അത്തോളി,സി.പി.വത്സന്‍,ഹംസ കടവത്ത്,പി.കെ.ബാലന്‍ മാസ്റ്റര്‍,പി.പി.നൌഷാദ്,പി.കുഞ് ഞിമോന്‍,ഹമീദ്,ഷെമീര്‍ കന്ന്യകത്ത് തുടങ്ങിയവര്‍ സംസാരിച്ചു.