പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്: ഔദ്യോഗിക വിഭാഗത്തിന് വിജയം

എംവി മുഹമ്മദാലി പ്രസിഡന്റ്
പരപ്പനങ്ങാടി വാശിയേറിയ മത്സരത്തിനൊടുവില്‍ പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്‍് സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പില്‍ നിലവിലെ നേതൃത്വത്തിന് വിജയം

നിലവിലെ പ്രസിഡന്റായ എംവി മുഹമ്മദാലി വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ജില്ലാസക്രട്ടറി കുടിയായ ഷിഫ അഷറഫിനെയാണ് പരാജയപ്പെടുത്തിയത്. 54 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം.
ആകെ 635 വോട്ടാണ് പോള്‍ ചെയ്തത്. അതില്‍ മുഹമ്മദലിക്ക് 335 വോട്ടും അഷറഫിന് 284 വോട്ടും ലഭിച്ചു.

കുറച്ച് ദിവസമായി പരപ്പനങ്ങാടിയില്‍ സജീവമായ ചര്‍ച്ചയായിരുന്നു ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്നുവന്നത്. ഒളിഞ്ഞും തെളിഞ്ഞും പരപ്പനങ്ങാടിയിലെ രാഷ്ട്രീയപാര്‍ട്ടികളും ഇതില്‍ ഇടപെട്ടതോടെ സമ്മേളനവും തെരഞ്ഞെടുപ്പും കുടുതല്‍ വാശിയേറിയതായി മാറി.