Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ‘ഫ്രീ സക്കറിയ’ മനുഷ്യാവകാശസമ്മേളനം നടന്നു

HIGHLIGHTS : പരപ്പനങ്ങാടി :ആറു വര്‍ഷമായി വിചാരണ തടവുകാരനായി ബംഗ്ലൂരു പരപ്പന ജയിലില്‍ കഴിയുന്ന സക്കറിയ എന്ന പരപ്പനങ്ങാടിക്കാരനായ യുവാവിനെ വിട്ടയക്കണമെന്നാവിശ്യപ്...

sakariya
പരപ്പനങ്ങാടി :ആറു വര്‍ഷമായി വിചാരണ തടവുകാരനായി ബംഗ്ലൂരു പരപ്പന ജയിലില്‍ കഴിയുന്ന സക്കറിയ എന്ന പരപ്പനങ്ങാടിക്കാരനായ യുവാവിനെ വിട്ടയക്കണമെന്നാവിശ്യപ്പെട്ട്‌ പരപ്പനങ്ങാടിയില്‍ നടന്ന മനുഷശ്യാവകാശ സമ്മേളനം ഇടി മുഹമ്മദ്‌ ബഷീര്‍ എംപി ഉദ്‌ഘാടനം ചെയ്‌തു. നിരപരാധികള്‍ തടവിവില്‍ കഴിയുന്നത്‌ അറിഞ്ഞിട്ടും കണ്ടില്ലെന്ന്‌ നടിക്കുന്നവരാണ്‌ നമ്മുടെ ഭരണാധികാരികളെന്ന്‌ ഇടി മുഹമ്മദ്‌ ബഷീര്‍ പറഞ്ഞു.

ആറു വര്‍ഷം മുന്‍പ്‌ ബംഗ്ലൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത്‌ പത്തൊന്‍പതുകാരനായ സക്കറിയയെ പോലീസ്‌ അറസ്റ്റ്‌ചെയ്‌തത്‌. തിരൂരിലെ മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്യവെയാണ്‌ അറസ്റ്റ്‌ നടന്നത്‌.യുഎപിഎ നിയമത്തില്‍ ഉള്‍പ്പെടുത്തിയാണ്‌ ഈ ചെറുപ്പക്കാരനെ വിചാരണ പോലുമില്ലാതെ തടവില്‍ വെച്ചിരിക്കുന്നത്‌

sameeksha-malabarinews

മനുഷ്യവാകാശ സമ്മേളനത്തില്‍ ഫ്രീ സക്കറിയ ആക്ഷന്‍ഫോറം കണ്‍വീനര്‍ ഷിഫ അഷറഫ്‌, പ്രമുഖ പത്രപ്രവര്‍ത്തകന്‍ എന്‍പി ചേക്കുട്ടി, എന്‍ ചെറുപ്പ, സി ദാവൂദ്‌ ടി മുഹമ്മദ്‌ വേളം, അലി തെക്കേപ്പാട്ട്‌, ലത്തീഫ്‌ എടരിക്കോട്‌. വഹാബ്‌ സക്കീര്‍ പരപ്പനങ്ങാടി, സുലൈമാന്‍ മാസ്റ്റര്‍, നിയാസ്‌ പി എന്നിവര്‍ സംസാരിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!