ഇരുവൃക്കകളും തകരാറിലായ യുവാവ് ചികില്‍സാ സഹായം തേടുന്നു

22kripeshpgi1പരപ്പനങ്ങാടി: ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായ യുവാവ് ചികില്‍സാ സഹായം തേടുന്നു. പരപ്പനങ്ങാടി ആലുങ്ങല്‍ബീച്ചിലെ പി.പി മൊയ്തീന്‍ കോയയുടെ മകന്‍ പി.പി മജീദാണ് ചികില്‍സാ സഹായം തേടുന്നത്. നിത്യവൃത്തിക്ക് പോലും കഷ്ടപ്പെടു കുടുംബത്തിന്റെ ഏക ആശ്രയമാണ് മജീദ്. ഇരുവൃക്കകളും മാറ്റിവെക്കാനും തുടര്‍ന്നുള്ള ചികില്‍സക്കുമായി പണം സ്വരൂപിക്കാന്‍ നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് പി.പി.മജീദ് ചികില്‍സാ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. സഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്കായി പരപ്പനങ്ങാടി ഫെഡറല്‍ ബാങ്ക് ബ്രാഞ്ചില്‍ അക്കൗണ്ട് രൂപവത്കരിച്ചു.
ഫോ: 9048159613, 9744847847
അക്കൗണ്ട് നമ്പര്‍: 15770200001270
ഐ.എഫ്.എസ്.സി: FDRL 0001577