ഇരു വൃക്കകളും തകരാറിലായ ശറഫുദ്ധീൻ ഉദാരമതികളുടെ കനിവിനായി കേഴുന്നു

sharefപരപ്പനങ്ങാടി :പറക്കമുറ്റാത്ത മൂന്ന് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായ പരപ്പനങ്ങാടി പുത്തൻപീടികയിലെ പള്ളിയാളി ശറഫുദ്ധീൻ(50 ) ഇരു വൃക്കകളും തകരാറിലായി കിടപ്പിലാണ് .വാടക വീട്ടിൽ കഴിയുന്ന ഈ അഞ്ചംഗ കുടുംബം നിത്യ വൃത്തി കഴിക്കുന്നത് സുമനസ്സുകളുടെ കാരുണ്യം ഒന്ന് കൊണ്ട് മാത്രമാണ് .ഉള്ളതെല്ലാം പണയം വെച്ചും പലരോടും വായ്പ വാങ്ങിയുമാണ് ജീവിതം കര പിടിക്കാൻ രണ്ടര വർഷം മുമ്പ് സൗദിയിലേക്ക് പോയത് എന്നാൽ നിത്യ രോഗിയായാണ് തിരിച്ചു പോന്നത് സമ്പാദിക്കാൻ കഴിഞ്ഞതുമില്ല കടക്കാരനാവുകയുംചെയ്തു.

ഒന്നിടവിട്ട ദിവസങ്ങളില്‍ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ കൊണ്ടുപോയി ഡയാലിസത്തിനു വിധേയമാക്കുന്നുണ്ട്. ഡയാലിസിനും മരുന്നിനും പ്രതി മാസം വലിയ തുക തന്നെ വേണം. ഇത് തന്നെ നല്ലവരായ നാട്ടുകാരുടെ സഹായം കൊണ്ടാണ് ഒരു വിധം നടക്കുന്നത് .വൃക്ക മാറ്റി വെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത് .ഭാരിച്ച ചികിത്സാ ചെലവ് കണ്ടെത്താനാവാതെ കുടുംബം പ്രയാസപ്പെടുകയാണ് സാമ്പത്തിക ഞെരുക്കം കാരണം പതിനഞ്ചുകാരനായ മൂത്ത മകൻ സ്കൂൾ പഠനം നിർത്തിയിരിക്കുകയാണ്. ഏഴും ഒമ്പതും പ്രായമായ രണ്ട് പെണ്‍ മക്കളുടെ പഠനവും വഴിമുട്ടിനില്‍ക്കുകയാണ് .

ഈകുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ട് ശരഫുദ്ധീന്റെ ചികിത്സക്കും കുടുംബത്തിന്‍റെ സഹായത്തിനുമായി കമ്മറ്റി രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരികയാണ്.ടി.കെ.നാസര്‍ ചെയര്‍മാനും ടി.പി.അഷ്‌റഫ്‌ കണ്‍വീനറുമായി രൂപീകരിച്ച ചികിത്സാസഹായകമ്മറ്റി ഫെഡറല്‍ബാങ്കിന്‍റെപരപ്പനങ്ങാടി ശാഖയില്‍ 15770100057497 നമ്പരായി അക്കൌണ്ട് ആരംഭിച്ചിട്ടുണ്ട്.ഐ.എഫ്.സി.കോഡ്-0001577ആണ്.