കുഞ്ഞിമുഹമ്മദിന്‌ കാരുണ്യത്തിന്റെ സഹായഹസ്തവുമായി വാട്സ് ആപ്പ് കൂട്ടായ്മ.

parappanangadiപരപ്പനങ്ങാടി: ന്യൂ ജനറേഷൻ ആരവങ്ങൾക്കിടയിലും കാരുണ്യത്തിന്റെ സഹായഹസ്തവുമായി ഒരു കൂട്ടം ചെറുപ്പക്കാർ .വാട്സ് ആപ്പ് സൗഹൃദത്തിലൂടെയാണ് വൃക്ക തകരാറിലായ യുവാവിന് സഹായഹസ്തവുമായി ഒരുക്കൂട്ടം യുവാക്കൾ മുന്നോട്ട് വന്നത്. പരപ്പനങ്ങാടി ചിറമംഗലം ടൗണിലെ കൽപറമ്പിൽ കുഞ്ഞിമുഹമ്മദിനാ (36 )ണ് വാട്സപ്പിലൂടെ സുഹൃത്തുക്കള് ചികിത്സാ സഹായം നല്കിയത്.നിത്യവൃത്തിക്ക് തന്നെ വകയില്ലാത്ത കുഞ്ഞിമുഹമ്മദ് ആഴ്ചയിൽ ഒരു പ്രാവശ്യം കുന്നുംപുറം അലിവ് ചാരിറ്റി ട്രസ്റ്റിന്റെ കീഴിൽ സൗജന്യ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിലെ 140 മണ്ഡലങ്ങളിൽ നിന്നുമുള്ള യുവാക്കൾ അംഗങ്ങളായ കേരളാ വോയ്‌സ് ഓഫ് യൂത്ത് ലീഗ് പൊളിറ്റിക്കൽ വാട്സപ്പ് സൗഹൃദം കുഞ്ഞിമുഹമ്മദിന്‌ താങ്ങായി എത്തിയത്. വാട്സ് ആപ്പിലെ കളിയും ചിരിയും ഗ്രൂപ്പ് ചികിത്സാസഹായമായി ആദ്യ ഘട്ടമായി 50000 രൂപ ചിറമംഗലത്ത് നടന്ന ചടങ്ങിൽ ഗ്രൂപ്പ് അംഗംങ്ങളുടെ സാന്നിദ്ധ്യത്തിൽ പി കെ അബ്ദുറബ്ബ് എം എൽ എ ചികിത്സാ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.

നസീർ വല്ല്യാപ്പളളി, സമദ് വേങ്ങര എന്നിവർ രക്ഷാധികാരികളും പ്രസിഡന്റ് റഊഫ് വെളിയങ്കോട് ,ഇസ്മായിൽ പേരാമ്പ്ര ജനറൽ സെക്രട്ടറി ,ട്രഷറർ ശിഹാബ് മമ്പുറം ചാരിറ്റി കൺവീനർ ഫൈസൽബാബു വേങ്ങര ,വൈസ് പ്രസിഡന്റുമാർ സി അലിഅക്ബർ പുത്തൻപീടിക ,ഉനൈസ് മട്ടന്നൂർ ,ജോ .സെക്രട്ടറിമാർ ഇസ്മായിൽ പേരാമ്പ്ര ,മുഹ്‌സിൻ വെട്ടിച്ചിറ എന്നിവരുൾപ്പെടുന്ന അഡ്മിൻ കമ്മിറ്റിയാണ് ഗ്രൂപ്പിന് നേതൃത്വം നൽകുന്നത്.