പരപ്പനങ്ങാടിയില്‍ അജ്ഞാതനായ യുവാവ് തൂങ്ങി മരിച്ച നിലയില്‍

Story dated:Sunday October 9th, 2016,02 33:pm
sameeksha

പരപ്പനങ്ങാടി:നെടുവ- കൊടപ്പാളി റെയിൽപ്പാതക്ക് കിഴക്കുഭാഗത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കൊടപ്പാളി ഞാറക്കാട്ട് കളരിക്കൽ ചന്ദ്രശേഖരപ്പണിക്കരുടെ വീടിന്റെ വടക്കുഭാഗത്തുള്ളപറമ്പിലെ പറങ്കിമാവിൽ വെളുത്ത മുണ്ടിൽ കെട്ടി തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ഇരുനിറത്തിലുള്ള മൃതദേഹത്തിന് ഏകദേശം
40 വയസ് പ്രായം തോന്നിക്കും. നീലയും വെള്ളയും പച്ചയും നിറങ്ങളിലുള്ള കളളി ഷർട്ടും കറുപ്പും വെളുപ്പും കലർന്ന ബർമുഡയുമാണ് വേഷം. അന്യസംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

പരപ്പനങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട്
മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി