പരപ്പനങ്ങാടിയില്‍ റേഷന്‍കാര്‍ഡിന് വരിനിന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു

പരപ്പനങ്ങാടി: റേഷൻ കാർഡിന് സ്‌കൂളിന് മുന്നിൽ വരിനിന്ന മത്സ്യതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു.പുത്തൻകടപ്പുറത്തെ പള്ളിച്ചിന്റെ പുരക്കൽ മൊയ്തീൻകുഞ്ഞി (58) ആണ്  മരിച്ചത്. ഇന്ന്  ഉച്ചക്ക് രണ്ട് മണിയോടെ ടൗൺ ജി എം എൽ പി സ്‌കൂളിന് മുന്നിലാണ് സംഭവം. ഭാര്യ: മൈമൂന .മക്കൾ: ഹസീന, ഖാലിദ്, ഫൈസൽ, റിയാസ്.മരുമക്കൾ: സലാം കൂട്ടായി ,ആസിഫ, റോസ്ന. ഖബറടക്കം ഇന്ന് (ശനി) രാത്രി 10 ന് അരയൻകടപ്പുറം  ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.