തെങ്ങ്‌കയറ്റ തൊഴിലാളി ഷോക്കേറ്റ്‌ മരിച്ചു

Untitled-1 copyപരപ്പനങ്ങാടി: തേങ്ങയിടുന്നതിനിടെ തെങ്ങ്‌കയറ്റ തൊഴിലാളി ഷോക്കേറ്റ്‌ തെറച്ചുവീണുമരിച്ചു. പരപ്പനങ്ങാടി അയ്യപ്പന്‍തറ ഷണ്‍മുഖന്‍(53) ആണ്‌ മരിച്ചത്‌. കോട്ടത്തറവെച്ച്‌ ഒരു പറമ്പില്‍ തേങ്ങയിടുന്നതിനിടെ ഓലവെട്ടിമാറ്റിയപ്പോള്‍ തൊട്ടടുത്ത ത്രീഫേസ്‌ ലൈനില്‍ ഓല തട്ടി ഷോക്കേല്‍ക്കുകയും തെറിച്ച്‌ വീഴുകയുമായിരുന്നു. തുടര്‍ന്ന്‌ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ലക്ഷ്‌മി. മക്കള്‍:ഷനൂബ്‌,സൗമ്യ. മരുമക്കള്‍: ബീന, പ്രമോദ്‌.