പരപ്പനങ്ങാടിയില്‍ വാഹനമിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പാലക്കാട് സ്വദേശി പുത്തൂര്‍ വീരാന്‍കുട്ടിയുടെ മകന്‍ മുസ്തഫ(45)യാണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി പത്തരമണിയോടെയാണ് വാഹനമിടിച്ച് പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. യുവാവിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനത്തെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മുസ്തഫ പരപ്പനങ്ങാടി പുത്തരിക്കലിലാണ് ഇപ്പോള്‍ താമസിച്ചുവരുന്നത്.