ബൈക്കപകടത്തില്‍ പരിക്കേറ്റ പരപ്പനങ്ങാടി സ്വദേശി മരിച്ചു

പരപ്പനങ്ങാടി നാലു ദിവസം മുന്‍പ് കോഴിക്കോട് കോവുരില്‍ വെച്ച് ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പരപ്പനങ്ങാടി പുത്തരിക്കില്‍ സ്വദേശി തോട്ടത്തില്‍ മുസ്തഫ(54) മരണപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികത്സയില്‍ കഴിയവെയാണ് അന്ത്യം.

വൃക്കസംബന്ധമായ അസുഖം കാരണം ചികത്സയിലായിരുന്ന മുസ്തഫ ഡയാലിസിസിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്ന വഴിയിലാണ് അപകടമുണ്ടായത്. മുസ്തഫയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ഓടിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ സുഹൃത്തിനും പരിക്കേറ്റിരുന്നു.

ഭാര്യ നദീറ, മക്കള്‍ ഫാറുഖ്, ഫൈജാസ് (ഇരുവരും വിദേശം), മുഹമ്മദ് അസ്ലം, ഫാത്തിമ ഫിദ ഖബറടക്കം പരപ്പനങ്ങാടി പനയത്തില്‍ ജുമാമസ്ജിദ് പള്ളിയില്‍ നടക്കും.