റാഗിങ്ങ് വിരുദ്ധ സന്ദേശവുമായി ഫ്രഷേഴ്‌സ് ഡേ നടത്തി

പരപ്പങ്ങാടി: റാഗിങ്ങിനെതിരെ പ്രതിരോധം തീര്‍ത്ത് പരപ്പനങ്ങാടി മലബാര്‍ കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഫ്രഷേഴ്‌സ് ഡേ നടത്തി. ലഹരിക്കും മൊബൈല്‍ഫോണ്‍ ദുരുപയോഗത്തിനും എതിരെ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ സമീര്‍ പറഞ്ഞു.ചടങ്ങ് ഉദ്ഘാടം ചെയ്ത് സംസാരിക്കവെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോളേജ് പ്രിന്‍സിപ്പാള്‍ ശശികല ദേവി അദ്ധ്യക്ഷയായ ചടങ്ങില്‍ കോ ഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് അസ്‌ലം എന്‍. പി സ്വാഗതവും കോ ഓഡിനേഷന്‍ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ തഫ്‌സീറ നന്ദിയും പറഞ്ഞു.