ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ പരപ്പനങ്ങാടി സ്വദേശിയായ യുവാവ്‌ മരിച്ചു

Untitled-1 copyപരപ്പനങ്ങാടി: ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രികനായ യുവാവ്‌ മരണപ്പെട്ടു. പരപ്പനങ്ങാടി പുത്തരിക്കൽ നാരാപറമ്പത്ത് അബ്ദുൽ മജീദ് (ഡ്രൈവർ കുഞ്ഞുവിന്റെ ) മകൻ നൗഫൽ (30) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്‌.

കൊടക്കാട് കൂട്ടു മൂച്ചി ഇറക്കത്തിൽ വെച്ച്‌ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ്‌ അപകടം സംഭവിച്ചത്‌.  പുത്തരിക്കൽ നജ്മുൽ ഹുദാ കേന്ദ്ര മദ്റസയിലെ ഒ. എസ്. എഫ്. ന്റെ വൈസ് പ്രസിഡന്റാണ്.ഭാര്യ: സഫൂറ. മകൾ :സനാ ഫാത്തിമ, മാതാവ്: ഫാത്തിമ, സഹോദരങ്ങൾ: നസീഫ്, നെസീറ.