പരപ്പനങ്ങാടിയില്‍ ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട്‌ മതില്‍ തകര്‍ത്തു;ഡ്രൈവര്‍ക്ക്‌ പരിക്ക്‌

 

Untitled-1 copyപരപ്പനങ്ങാടി: നിയന്ത്രണംവിട്ട ടാങ്കര്‍ ലോറി ഹോട്ടല്‍ മതിലിലിടിച്ചു നിന്ന്‌ ഡ്രൈവര്‍ക്ക്‌ പരിക്കേറ്റു. ഇന്ന്‌ പുലര്‍ച്ചെ മൂന്ന്‌ മണിയോടെയാണ്‌ കോഴിക്കോട്‌ ഭാഗത്തേക്ക്‌ പോവുകയായിരുന്ന പെട്രോള്‍ നിറച്ച ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടത്‌. അപകടത്തില്‍ സാരമായി പരിക്കേറ്റ ഡ്രൈവര്‍ ഹരിപ്പാട്‌ സ്വദേശി ചിറയില്‍ സുധീര്‍ മോന്‍(22)നെ പരപ്പനങ്ങാടി എ കെ ജി ആശുപത്രിയിലും പിന്നീട്‌ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലേക്കും കൊണ്ടുപോയി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ്‌ അപകടത്തിന്‌ കാരണമെന്നാണ്‌ റിപ്പോര്‍ട്ട്‌.

നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി അയ്യപ്പങ്കാവിലെ വളവില്‍ വെച്ച്‌ ഒഴിഞ്ഞപറമ്പിലുടെ കടന്ന്‌ ഹോട്ടലിന്റെ മതില്‍ തകര്‍ത്ത്‌ നില്‍ക്കുകയായിരുന്നു. നിരവധി ആളുകള്‍ താമസിക്കുന്ന ഈ ഭാഗത്ത്‌ ടാങ്കര്‍ മതിലിലിടിച്ച്‌ നിന്നതിനാല്‍ വന്‍ ദുരന്തമാണ്‌ തലനാരിഴയ്‌ക്ക്‌ ഒഴിവായിപോയത്‌. ശബ്ദം കേട്ട്‌ പുറത്തിറങ്ങിയ സമീപവാസികളാണ്‌ പരിക്കേറ്റ ഡ്രൈവറെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.