പരപ്പനങ്ങാടിയില്‍ ലോറി മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്

lorry-accident-1പരപ്പനങ്ങാടി: കര്‍ണാടകയിലെ കുന്താപുരത്തു നിന്നും കൊച്ചിയിലേക്ക് മീനുമായി പോയ കണ്ടൈനര്‍ ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. പരപ്പനങ്ങാടി ചേളാരി റോഡില്‍ കൊടക്കാട് വളവിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെ 3.30 മണിയോടെ നിയന്ത്രണം വിട്ട് ലോറി പോസ്റ്റിലിടിക്കുകയായിരുന്നു.

ഇടിയെ തുടര്‍ന്ന് 11 കെ വി ലൈന്‍ പോകുന്ന പോസ്റ്റ് പൂര്‍ണമായും തകര്‍ന്നു. ഇലക്ട്രിക് കമ്പി പൊട്ടിയ ഉടനെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി . അപകടത്തില്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറിയിലെ ക്ലീനറെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.