പരപ്പനങ്ങാടിയില്‍ പിക്കപ്പ് വാൻ മരത്തിലിടിച്ച് തകർന്നു ഡ്രൈവർക്ക് പരുക്ക്

Untitled-1 copyപരപ്പനങ്ങാടി  : കൊടപ്പാളി ഹൈദ്രോസ് പള്ളിക്കടുത്ത്  നിയന്ത്രണം വിട്ട എയ്സ് പിക്കപ്പ് വാന്  മരത്തില് ഇടിച്ചു തകർന്നു  ഡ്രൈവർക്ക് പരുക്കേറ്റു .തിരുവനന്തപുരം  സ്വദേശി എസ് എം സുധീർ  (33)നാണ്  പരുക്കേറ്റത് .

കോഴിക്കോട് ഭാഗത്തുനിന്ന് തിരൂരിലേക്ക് കൊറിയറുമായി പോകുകയായിരുന്നു വെള്ളിയാഴ്‌ച പുലർച്ചെ രണ്ടരയോടെയാണ് അപകടം. പരിക്കേറ്റ സുധീറിനെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വാനിന്റെ മുൻഭാഗം പൂര്ണമായും തകര്ന്നു.