പരപ്പനങ്ങാടിയില്‍ നിയന്ത്രണം വിട്ട്‌ ലോറി വൈദ്യുതി പോസ്‌റ്റിലിടിച്ചു

parappananagdi accidentപരപ്പനങ്ങാടി :ചിറമംഗലം എ എം എൽ പി സ്കൂളിന് സമീപം നിയന്ത്രണം വിട്ട ഇൻസുലെറ്റ് ലോറി വൈദ്യുതി തൂണിലിടിച്ച് മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടു . രാവില ആറരക്കാണ് സംഭവം .കോഴിക്കോട് നിന്ന് ചരക്കിറക്കി കൊച്ചിയിലേക്ക് പോവുകയായിരുന്നു ലോറി  .ഇടിയുടെ ആഘാതത്തിൽ തൂണും വലിച്ചിഴച്ച് ലോറി നൂറു മീറ്റർ അകലെ എത്തിയ ശേഷം നിരത്തുകയായിരുന്നു .ഇടിയിൽ ലോറിയുടെ മുൻ ഭാഗം തകർന്നിട്ടുണ്ട് .ഒരു മണിയോടെ കെ എസ് ഇ ബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു .