മദ്യ വില്‍പ്പനയ്‌ക്കിടെ മൂന്ന്‌ പേരെ പരപ്പനങ്ങാടി പോലീസ്‌ പിടികൂടി

Untitled-1 copyപരപ്പനങ്ങാടി: മദ്യവില്‍പ്പനയ്‌ക്കിടെ മൂന്ന്‌ പേരെ പോലീസ്‌ പിടികൂടി. കരുമരക്കാട്‌ സ്വദേശി ഹരിദാസന്‍(46), ചെട്ടിപ്പടി കുപ്പിവളവ്‌ സ്വദേശി ഗിരീശന്‍(45), ചെട്ടിപ്പടി സ്വദേശി മോഹനന്‍ എന്നിവരാണ്‌ പിടിയിലായത്‌. പ്രതകളില്‍ നിന്നും 9 ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തിട്ടുണ്ട്‌.

പരപ്പനങ്ങാടി എസ്‌ ഐ കെ.ജെ ജിനേഷിന്റെ നേതൃത്വത്തില്‍ അനില്‍, ബിജു,റോബര്‍ട്ട്‌,ഹരി, ഗോഡ്‌വിന്‍ എന്നിവരാണ്‌ പ്രതികളെ പിടികൂടിയത്‌.