പരപ്പനങ്ങാടിയില്‍ ലഹരിക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചു

jagratha samithiപരപ്പനങ്ങാടി : സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ലഹരിക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചു.കൺവൻഷൻ നഗരസഭാ വൈസ് ചെയർമാൻ എച്ച് ഹനീഫ ഉദ്ഘാടനം ചെയ്തു .കൗൺസിലർ ഹനീഫ കൊടപ്പാളി അധ്യക്ഷനായി .എസ് ഐ കെ ജെ ജിനേഷ് മുഖ്യപ്രഭാഷണം നടത്തി .ഡി ഇ ഒ അഹമ്മദ്‌കുട്ടി ,സീനിയർ അഭിഭാഷകൻ രാമൻകുട്ടി മേനോൻ ,അഡ്വ :സൈതലവി താനൂർ ,നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ എം ഉസ്മാൻ ,പി ടി എ പ്രസിഡന്റ് പി ഒ അഹ്മദ്റാഫി ,പ്രിൻസിപ്പാൾ ജാസ്മിൻ ,എച്ച് എം ദാസൻ ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരികൾ, ഡ്രൈവർമാർ,സ്‌കൂളിന്റെ ചുറ്റളവിൽ താമസിക്കുന്നവർ ,ലഹരി മുക്ത പരപ്പനാട് ഭാരവാഹികൾ,അധ്യാപകർ തുടങ്ങിയവർ സംസാരിച്ചു . ജാഗ്രതാ സമിതി ഭാരവാഹികളായി നഗരസഭാ അധ്യക്ഷ വി വി ജമീല ടീച്ചർ ,വൈസ് ചെയർമാൻ എച്ച് ഹനീഫ (രക്ഷാധികാരികൾ). ഹനീഫ കൊടപ്പാളി (ചെയർമാൻ), സീദ്ധീഖ് തെക്കെപാട്ട്, പി പി അബുബക്കർ (വൈസ് ചെയർമാൻമാർ ) പി ടി എ പ്രസിഡന്റ് പി ഒ അഹമദ് റാഫി (കൺവീനർ), പി കൃഷ്ണൻ ,പ്രഭാകരൻ (ജോ കൺവീനർമാർ), മറിയം, ബാദുഷ, കുഞ്ഞുമുഹമ്മദ്, വിനോദ്, പ്രകാശൻ, പി ഒ നയീം,പി ഒ അൻവർ ,എ പി മുജീബ് (മെമ്പർമാർ) എന്നിവരെ തെരഞ്ഞെടുത്തു .