പരപ്പനങ്ങാടിയില്‍ എല്‍ബിഎസ്‌ ഇന്‍സ്റ്റിറ്റിയുട്ടിന്‌ സ്ഥലമെടുക്കുന്നത്‌ നാട്ടുകാര്‍ തടഞ്ഞു

lbs1പരപ്പനങ്ങാടി: പരപ്പനങ്ങാടി വില്ലേജിലെ പരിയാപുരത്ത്‌ എല്‍ബിഎസ്സിന്റെ ഇന്റര്‍ഗ്രേറ്റജ്‌ ഇന്‍സ്റ്റിറ്റിയുട്ട്‌ ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിക്കുവേണ്ടിയുള്ള സ്ഥലം അക്വയര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ നാട്ടുകാര്‍ തടഞ്ഞു.

ഭുമി നല്‍കാന്‍ തയ്യാറായ ഏതാനും പേരുടെ ഭുമി അളന്നുതിട്ടപ്പെടുത്താന്‍ ചൊവ്വാഴ്‌ച റവന്യു അധികൃതര്‍ എത്തിയപ്പോഴാണ്‌ സമീപവാസികള്‍ തടഞ്ഞത്‌.lbs 2
കനത്ത്‌ പോലീസ്‌ സന്നാഹത്തിലായിരുന്നു ലാന്‍ഡ്‌ അക്വുസിഷന്‍ തഹസില്‍ദാര്‍ കാഞ്ചനവല്ലിയുടെ നേതൃത്വത്തില്‍ റവന്യു അധികൃതര്‍ എത്തിയത്‌ സ്‌ത്രീകളുടക്കമുള്ള ആളുകളാണ്‌ ഇവരെ തടയാനായെത്തിയത്‌. ഇതോടെ റവന്യു അധികൃതര്‍ നടപടികള്‍ നിര്‍ത്തിവെക്കുകയായരുന്നു. ഇതിനെ കുറിച്ച്‌ കളക്ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കുമെന്ന്‌ തഹസില്‍ദാര്‍ പറഞ്ഞു.