സംയോജിതശാസ്ത്ര,സാങ്കേതിക,പഠന,ഗ വേഷണകേന്ദ്രത്തിന്ന് സ്ഥലമെടുപ്പ് ആരംഭിച്ചു          

By എ.അഹമ്മദുണ്ണി|Story dated:Thursday June 8th, 2017,10 41:am
sameeksha

പരപ്പനങ്ങാടി:മുന്നൂറ്കോടി രൂപ ചിലവഴിച്ചു പരപ്പനങ്ങാടി പരിയപുരം ഭാഗത്ത് സ്ഥാപിക്കുന്ന ഇന്റര്‍ഗ്രേറ്റ് ഇന്‍സ്റ്റിറ്റൃൂട്ട്ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജിക്ക് വേണ്ടി ഏറ്റെടുക്കുന്ന പ്രദേശം അളന്നു തിട്ടപ്പെടുത്തല്‍ ആരംഭിച്ചു. മുപ്പത്തിരണ്ട് ഏക്ര സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. സമ്മതപത്രം നല്‍കിയ ഭൂഉടമകളുടെ സ്ഥലമാണ്റവന്യൂ അധികൃതര്‍ വന്പോലീസ് സംരക്ഷണത്തില്‍  ഇന്നലെ അളന്നുതിട്ടപ്പെടുത്തിയത്തി.

രൂര്‍ ഡിവൈഎസ്.പി, താനൂര്‍ സി.ഐ,വിവിധ സ്റ്റേഷനുകളിലെ എസ്.ഐ മാര്‍ സ്ഥലത്ത് ക്യാമ്പ്ചെയ്താണ് അളവ്ന ടത്തിയത് .തഹസില്‍ദാര്‍,അഡീഷണല്‍ തഹസില്‍ദാര്‍,ഡെപ്യൂട്ടിതഹസില്‍ ദാര്‍മാര്‍ നേതൃത്വം നല്‍കി. ഈസ്ഥപനം വരുന്നത്തിനെതിരെ വിശ്വ ഹിന്ദു പരിഷത്തും ബി.ജെ.പിയും  രംഗത്തെത്തിയിരുന്നു. ഒരു വിഭാഗം സ്ഥലവാസി കളെയും കൂട്ട് പിടിച്ചിരുന്നു.

ജില്ലയിലെ സാങ്കേതിക വിദ്യഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കുവാന്‍ സച്ചാര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലക്കനുവദിച്ചതാണ് ഇത്.
എട്ടാം ക്ലാസ്  മുതല്‍ ഡോക്ടരേറ്റ് ബിരുദം വരെ കരസ്ഥമാക്കാന്‍ ഇവിടെ സംവിധാനം മുണ്ടാകും.ബി-ടെക്,എം-ടെക്,ബിരു ദാനന്തര ബിരുദം,പോളിടെക്നിക്,ബിഎഡ്,സര്ക്കാര്‍,അര്‍ദ്ധ സര്ക്കാര്‍ ജീവനക്കാര്‍ക്കുള്ള പരിശീലനകേന്ദ്രം,പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വര്‍ക്കുള്ള പരിശീലന കേന്ദ്രങ്ങളും ഇവിടെ വിഭാവനം ചെയ്തിട്ടുണ്ട്.

2016 ഫെബ്രുവരി 27ന് പികെ അബ്ദുറബ്ബിന്റെഅധ്യക്ഷതയില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഇതിന്‍റെ ഉദ്ഘാടനംനിര്‍വഹിച്ചിരുന്നു.വി വിധ കോഴ്സുകളുള്ള മോഡല്‍ കോളേജ് വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രാഥമിക ആവശ്യത്തിന്നായി അമ്പത് കോടി രൂപയുപിഎ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. നിരന്തരമായസ്ഥ ലം ഏറ്റെടുക്കാന്‍ എത്തുന്ന റവന്യു ഉദ്യോഗസ്ഥരെ തടഞ്ഞിരുന്നു. രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് അനാവശ്യ ഭയം ജനിപ്പിച്ചു സ്ഥലവസികളെ ഇളക്കി വിട്ടു ഈ സമഗ്ര പദ്ധതി അട്ടിമറിക്കാന്‍സംഘ്പരിവാര്‍ സംഘടനകള്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ്‌ പദ്ധതി നീണ്ടുപോയത്. ഇന്നലെയും തടയാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.ശക്തമായ പോലീസ് സാന്നിദ്ധ്യം മനസ്സിലാക്കി പിന്മാറുകയായിരുന്നു.സംഭവം റിപ്പോര്‍ട്ട്ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ തടയുകയും ഭീഷണി പ്പെടുത്തുകയും ചെയ്താണ് ഇവര്‍ അരിശം തീര്‍ത്തത്.