പരപ്പനങ്ങാടി കുണ്ടന്‍കടവില്‍ തോണി മറിഞ്ഞ് 12കാരനെ കാണാതായി മൂന്നുപേര്‍ രക്ഷപ്പെട്ടു

പരപ്പനങ്ങാടി: കുണ്ടന്‍കടവ് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. ഒരു കുടുംബത്തിലെ മുതര്‍ന്നയാളും മൂന്ന് കുട്ടികളും സഞ്ചരിച്ചിരുന്ന വള്ളം മറിയുകയായിരുന്നു. പാലത്തിങ്ങല്‍ സ്വദേശിയായ അബ്ദുല്‍ ഗഫൂറിന്റെ മകന്‍ ഷിനാനെയാണ് കാണാതായിരിക്കുന്നത്.

ഇവരുടെ ഉമ്മവീടാണ് കുണ്ടന്‍കടവ്. കാണാതായ ഷിനാന്റെ അമ്മാവനാണ് രക്ഷപ്പെട്ടവരിലെ മുതിര്‍ന്നയാള്‍

അലമുറ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്ന അപകടത്തില്‍ പെട്ട മുതിര്‍ന്നയാളെയും രണ്ട് കുട്ടികളെയും രക്ഷപ്പെടുത്തി.

കുണ്ടന്‍കടവ് സ്വദേശിയായ സക്കീര്‍ ആണ് തോണിയെടുത്ത് അതിസാഹസകിമായി കുട്ടികളെ രക്ഷപ്പെടുത്തിയത്.

പുഴയില്‍ രക്ഷപ്രവര്‍ത്തനം നടത്താന്‍ കഴിയാത്ര കനത്ത ഒഴുക്കാണ് അനുഭവപ്പെടുന്നത്. പോലീസം ഫയര്‍ഫോഴസും സ്ഥലത്തുണ്ട്.

Related Articles